സബർബൻ റെയിൽ പദ്ധതി ഇനി വേഗത്തിൽ; ആദ്യഘട്ടത്തിനായി സ്ഥലം ലഭിച്ചു

ബെംഗളൂരു : നഗരത്തിന്റെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന റെയിൽപദ്ധതിയുടെ നിർമാണം ഇനി വേഗത്തിലാകും. ബെംഗളൂരു സബർബൻ റെയിൽപദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ സ്ഥലം ലഭിച്ചു. റെയിൽവേയുടെ 157 ഏക്കർ സ്ഥലമാണ് അടുത്തിടെ കെ റൈഡിന് കൈമാറിയത്.

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ റൈഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരുവിനെ റെയിൽവേ ലൈൻ വഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്‌ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക.

  സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി

ആദ്യഘട്ടത്തിൽ ബൈയപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ (25 കിലോമീറ്റർ) ആണ് പൂർത്തിയാക്കുക. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഭൂമി കൈമാറ്റം നടക്കാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ച പോലെ വേഗത ഉണ്ടായിരുന്നില്ല. സ്ഥലം കൈമാറിയതിനാൽ ഇനി നിർമാണം വേഗത്തിലാക്കാനാണ് കെ റൈഡിന്റെ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ
[masterslider id="10"]

Related posts

Click Here to Follow Us