നിറക്കാഴ്ചയുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ച് ചിത്രകാരൻമാർ: വർണാഭമായി ചിത്രസന്തെ

ബെംഗളൂരു : രാജ്യത്തിന്റെ വിവിധ യിടങ്ങളിൽ നിന്നുള്ള ചിത്രകാരൻമാർ ഒന്നിച്ചുകൂടി കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഉത്സവമായ ചിത്ര സന്തെ ഒരിക്കൽ കൂടി നിറക്കൂട്ടുകൾ തീർത്തു.

മനോഹര ചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങിയതോടെ ചിത്രകലാപരിഷത്തിന് സമീപത്തെ കുമാരകൃപ റോഡും പരിസരവും വർണാഭമായി. കർണാടക ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച 20-ാമത് ചിത്രസന്തെയിൽ 1500-ലധികം കലാകാരൻമാരാണ് പങ്കാളികളായത്. ഞായറാഴ്ച രാവിലെമുതൽ കലാകാരൻമാർ തങ്ങളുടെ കലാസൃഷ്ടികൾ പൊതുജനത്തിന് ആസ്വദിക്കാൻ തുറന്നുവെച്ചു. 2 കിലോമീറ്റർ ദൂരം കലാകാരൻമാർകൊപ്പം കല ആസ്വാദകരും ഒന്നിച്ചപ്പോൾ ചിത്രങ്ങളുടെ ഉത്സവത്തിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകൾ പോലും മാറി നിന്നു.

വർഷങ്ങളുടെ അധ്വാനം കൊണ്ടാണ് മണൽത്തരികൾ ഒട്ടിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പൂർത്തിയാക്കുന്നത് അതും മേളയിൽ വ്യത്യസ്തമാക്കി, കൂടാതെ മോഡേൺ ആർട്ട്, കണ്ടംപററി ആർട്ട്, അക്രിലിക് പെയിന്റിങ്, ജലച്ചായചിത്രങ്ങൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ടായിരുന്നു. കർണാടകം ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച സണ്ഡേയുടെ ഉൽഘടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് നിർവഹിച്ചത്.

ചിത്രങ്ങൾ തത്സമയം വരച്ചു കൊടുക്കുന്നവരും ചിത്രങ്ങൾക്കു പുറമേ ഇൻസ്റ്റലേഷനുകളും മറ്റു കലാരൂപങ്ങളും പ്രദർശിപ്പിച്ചവരും ചിത്രസന്തെയിൽ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ മുതലേ ചിത്രകലാ പരിഷത്തിലേക്ക് കലാ ആസ്വാദകരുടെ ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us