മംഗളൂരു ദേശീയപാതയിൽ അപകടം; ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദേശീയപാത 66-ല്‍ ബൈക്ക് ഡിവൈഡറിലിടിച്ചുമറിഞ്ഞ് മലയാളികളായ കോളേജ് വിദ്യാർഥികള്‍ മരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 2.50-ന് മംഗളൂരു എസ്.കെ.എസ്.ജങ്ഷനിലാണ് അപകടം.

പിണറായി പാറപ്രം കീർത്തനയില്‍ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തില്‍ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയില്‍ സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം

ചൊവ്വാഴ്ച പുലർച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്തുനിന്ന് പമ്പുവെല്ലില്‍ ചായകുടിക്കാൻ പോകുമ്പോഴായിരുന്നു അപകടം.

മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്‌ മറിയുകയായിരുന്നു.

തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സങ്കീർത്തിനെയും ധനുർവേദിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂർ എകെജി ആശുപത്രി നഴ്സിങ് സൂപ്രണ്ട് ബിന്ദുവിന്റെയും ശ്രീജിത്തിന്റെയും മകനാണ് സങ്കീർത്ത്.

മംഗളൂരു എജെ ഡെന്റല്‍ കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: ശ്രീകീർത്ത് (എൻജിനിയറിങ് വിദ്യാർഥി, കോയമ്പത്തൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30-ന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തില്‍.

  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്

കയ്യൂർ പലോത്ത് കെ. ബാബുവിന്റെയും രമയുടെയും മകനാണ് ധനുർവേദ്. മംഗളൂരു ശ്രീനിവാസ കോളേജ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് വിദ്യാർഥിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
[masterslider id="10"]

Related posts

Click Here to Follow Us