റോഡിലൂടെ നടന്നുപോയ യുവതിക്കെതിരെ അക്രമം: പ്രതിയെ തിരിച്ചറിയാൻ 300 ലധികം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് പോലീസ്

ബെംഗളൂരു: യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം തുടരുകയാണ്.

പ്രദേശത്തെ 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും.

ബെംഗളൂരു സൗത്ത് ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കമ്മിഷണർ പറഞ്ഞു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഇടുങ്ങിയ വഴിയിലൂടെ നടന്നുപോയ യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

രണ്ട് യുവതികൾ ഒന്നിച്ചു നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു.

ഇതിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts