ബെംഗളൂരു: പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ . ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായ 35-കാരിയും ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്ന് ബെംഗളൂരു പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പോലീസ് നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.
Read MoreTag: arrest
നിർബന്ധിത മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടിയെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ പോലീസ് പോക്‌സോയും മതപരിവര്‍ത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നത്. കര്‍ണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി വീട്ടിലുള്ളവര്‍ക്ക് നല്‍കാനും യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.…
Read Moreപെൺകുട്ടികളുടെ വിശ്രമമുറിയിൽ ഒളിക്യാമറ, വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരു: ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. വിശ്രമമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ ബഹളംവെച്ചു. ഇതോടെ ഇയാള്‍ കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Read Moreസ്ഫോടന കേസിൽ 3 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സി കാർഡ് സംഘടിപ്പിച്ച് നൽകിയ ഊട്ടി സ്വദേശി സുരേന്ദ്രൻ നേരത്തെ ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകർ എന്ന് പോലീസ് സംശയിക്കുന്ന അറഫത്തുള്ള, മുസാഫിർ, താഹ എന്നിവർക്കായി വ്യാപക തിരച്ചിലിലാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട…
Read Moreവോട്ടർ ഡാറ്റ ചോർത്തൽ പ്രധാന പ്രതി പിടിയിൽ
ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിശീലനത്തിന്‍റെ മറവില്‍ കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ അടക്കം ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിൽ. ഷിലുമെ എജുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാര്‍ ആണ് പിടിയിലായത്. ഈ ട്രസ്റ്റിന് മൂന്ന് ഡയറക്ടര്‍മാരാണുള്ളത്. ട്രസ്റ്റിനെതിരെയും ജീവനക്കാര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്. ബി.എല്‍.ഒമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച് ഇവര്‍…
Read Moreസ്ഫോടന കേസിലെ പ്രതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു
ബംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പരിക്കേറ്റ പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായതായി പോലീസ്. ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിയ ഷാരിക്കിന്റെ പെങ്ങൾ, ഇളയമ്മ ഇയാളെ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടർന്നാണ് ബന്ധുക്കളെ എത്തിച്ച് പോലീസ് തിരിച്ചറിയൽ നടത്തിയത്. ഐഎസ്എസ് ബന്ധത്തെ തുടർന്ന് ഷിമോഗ പോലീസ് സെപ്റ്റംബറിൽ ഇയാൾക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേർ ജയിലിലുണ്ട് .മൂവരും ചേർന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയിൽ പരീക്ഷണം നടത്തിയതായി…
Read Moreപാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു; ബെംഗളൂരുവിലെ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ
ബെംഗളൂരു: വ്യാഴാഴ്ച കോളേജിൽ നടന്ന പരിപാടിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതിന് മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ. മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മുദ്രാവാക്യം വിളിച്ചു, മറ്റൊരാൾ കൂടാതെ മുദ്രാവാക്യം വിളിക്കാൻ രണ്ടുപേരെയും പ്രോത്സാഹിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോ പിന്നീട് സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തു. ബെംഗളൂരുസ്വദേശി ആര്യൻ, ദാവൻഗരെ സ്വദേശി റിയ രവിചന്ദ്ര, ആന്ധ്രാപ്രദേശ് സ്വദേശി ദിനകർ എന്നിവരാണ് പിടിയിലായ വിദ്യാർഥികൾ. ആര്യനും റിയയും മുദ്രാവാക്യം വിളിച്ചപ്പോൾ ദിനകർ അത്…
Read Moreലഹരി കേസ് ; ജാമ്യത്തിൽ ഇറങ്ങിയ മലയാളികൾ വീണ്ടും അറസ്റ്റിൽ
ബെംഗളൂരു: ലഹരി മരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ 2 മലയാളികളെ സമാനമായ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനി എസ്. വിഷ്ണുപ്രിയ, കോയമ്പത്തൂർ നിന്നുള്ള സിജിൽ വർഗീസ് എന്നിവരെയാണ് 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ ആണ് ഇരുവരെയും 7 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക പോലീസ് പിടികൂടിയത്. ഇരുവരും ടാറ്റൂ ആർട്ടിസ്റ്റുകൾ ആണ്.
Read Moreകോടികളുടെ ഒലെ സ്‌കൂട്ടർ തട്ടിപ്പ്; ബെംഗളൂരു സ്വദേശികൾ ഉൾപ്പെടെ 20 പേർ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ ഒലെ സ്‌കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1000-ത്തിലധികം പേരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 20 ഓളം പേരെ ഡൽഹി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു, ഗുരുഗ്രാം, പട്‌ന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് ഡൽഹി (ഔട്ടർ നോർത്ത്) ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് മഹ്‌ല പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇരകളിലൊരാൾ ഓൺലൈൻ സ്‌കൂട്ടി തട്ടിപ്പിലൂടെ വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ…
Read More2 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍. ഉപേക്ഷിച്ച ബാഗില്‍നിന്ന് 760 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ സ്വര്‍ണം മൊത്തം 3.895 കിലോഗ്രാം വരും. കാസര്‍കോട് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പില്‍ കെ.കെ. ക്വാര്‍ട്ടേഴ്‌സ് ഖാസി ഹൗസില്‍ അബ്ദുള്ള ഫര്‍ഹാനില്‍ നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും തെക്കില്‍ ഫെറി ഹൗസില്‍ ഹാഷിം മുബഷീറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും ബങ്കരക്കുന്ന് റഹ്‌മാനിയയില്‍ മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870…
Read More