വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂളിലെ ഫിസിക്കൽ ട്രെയ്‌നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളുടെ പരാതിയിൽ പറയുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളമായി ഇയാൾ…

Read More

പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് നിറച്ച് കൊറിയര്‍; രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: ഒരു പ്രശസ്ത ആഭ്യന്തര കൊറിയര്‍ ഏജന്‍സി സംശയാസ്പദമായ ചില ഗുളികകള്‍ നിറച്ച ഒരു പാവയെ കണ്ടെത്തി. പതിവ് പരിശോധനയുടെ ഭാഗമായി ഒരു പാര്‍സല്‍ സ്‌കാന്‍ ചെയ്തപ്പോളാണ് ഗുളികകള്‍ നിറച്ച പാവയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ ഇത് അധികാരപരിധിയിലുള്ള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അവര്‍ നടപടിയെടുക്കുകയും വൈറ്റ്ഫീല്‍ഡിലെ പട്ടന്തൂര്‍ അഗ്രഹാരയിലുള്ള കൊറിയര്‍ ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് രണ്ട് അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്യത്് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശി എസ് പവിഷ് (33), മലപ്പുറം സ്വദേശി…

Read More

പാക് ടി20 വിജയം ആഘോഷിച്ചതിന് സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത 4 കുട്ടികൾ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു: ട്വന്റി-20 ലോകകപ്പിലെ പാകിസ്ഥാൻ വിജയം ആഘോഷിച്ചതിന്റെ പേരിൽ കർണാടക പോലീസ് ചിക്കമംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പ്രതികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. നവംബർ ഒമ്പതിന് ബാലെഹോന്നൂരിനടുത്തുള്ള എൻആർ പുരയിലാണ് സംഭവം. ന്യൂസിലൻഡിനെ പാകിസ്ഥാൻ തോൽപ്പിച്ചതിന് പിന്നാലെയാണ് ആൺകുട്ടികൾ ആഘോഷവുമായി രംഗത്തെത്തിയിരിക്കുന്നത്. അവർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതായും പോലീസ് പറഞ്ഞു. പ്രകടനം കണ്ടുനിന്ന നാട്ടുകാർ ആൺകുട്ടികൾക്ക് എതിരെ ജോലി ചെയ്യുന്ന ഫാം മാനേജരോട് പരാതിപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികൾ അസം സ്വദേശികളാണെന്ന് പറഞ്ഞ് ഒരു…

Read More

എട്ട് മാസമായ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ശനിയാഴ്ച നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനും സൗന്ദര്യ (19) യുടെ ഭർത്താവ് 28 കാരനായ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൗന്ദര്യയും സന്തോഷും ഒരു വസ്ത്ര ഫാക്ടറി തൊഴിലാളികളാണ്, മദനായകനഹള്ളിക്കടുത്ത് ശിവനപുരയിൽ വാടക വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. സൗന്ദര്യയുടെ അമ്മ മല്ലമ്മയാണ് മരുമകനെതിരെ മദനായകനഹള്ളി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി സൗന്ദര്യയും സന്തോഷും…

Read More

പ്രവീൺ നെട്ടാരു വധക്കേസ്: മൂന്ന് പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തതിനാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. സുള്ള്യ താലൂക്കിലെ ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാൽ, സുള്ള്യ താലൂക്ക് കസബ വില്ലേജിലെ സഹോദരൻ കെ ഇസ്മായിൽ ഷാഫി, ഇബ്രാഹിം ഷാ എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ, ഹുബ്ലി, മൈസൂരു ജില്ലകളിലെ അഞ്ചിടങ്ങളിൽ എൻഐഎ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: 14 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോകൾക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ താമസക്കാരനെയും പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

Read More

പോക്സോ കേസിലെ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി

ബെംഗളൂരു: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്നും പോലീസ് പിടികൂടി. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ ചാലിശ്ശേരി പോലീസാണ് കർണാടകയിൽ നിന്നും പിടികൂടിയത്. പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസിനെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചയച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.

Read More

മോർബി പാലം കരാറെടുത്ത കമ്പനിയിലെ 9 ഉദ്യോഗസ്ഥർ അറസ്റ്റിൽ

ന്യൂഡൽഹി : മോർബിയിൽ പാലം തകർന്ന് 141 പേർ മരിച്ച സംഭവത്തിൽ ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പാലം പുതുക്കിപ്പണിയാൻ കരാറെടുത്ത ഒടെവ കമ്പനിയിലെ ഉദ്യോഗസ്ഥരും ടിക്കറ്റ് ആവശ്യക്കാരും സെക്യൂരിറ്റിമാരും ആണ് അറസ്റ്റിലായത്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഒന്നിലധികം സുരക്ഷാ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം, പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിൽ  ആണ് ദുരന്തം ഉണ്ടായത് . മോർബി സിവിക് ബോഡിയുമായി 15 വർഷത്തെ കരാർ ആണ് കമ്പനി ഒപ്പിട്ടത്. ആ കുറ്റപ്പണികൾക്ക് കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം…

Read More

ഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.

Read More

ഷാരോണിന്റെ മരണം കൊലപാതകം, പെൺകുട്ടി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ജ്യൂസ് ഉള്ളിൽ ചെന്നെന്ന് പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് ചോദ്യം ക്രൈംബ്രാഞ്ചിന്റെ ചെയ്യലിൽ സമ്മതിച്ചു. ഏകദേശം 8 മണിക്കൂറോളം ആണ് കുട്ടിയെ ചോദ്യം ചെയ്തത് ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Read More
Click Here to Follow Us