എൻഐഎ 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയും പിടിയിൽ

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കൊടഗ് ജില്ലയിലെ തുഫൈല്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ തുഫൈലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തുഫൈല്‍ പിഎഫ്‌ഐ അംഗമാണെന്നും പ്രവീണ്‍ നെട്ടറു വധക്കേസില്‍ ഏജന്‍സി അന്വേഷിക്കുന്ന ആളാണെന്നും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ നോട്ടീസില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദാസറഹള്ളിക്ക് സമീപത്ത് നിന്നാണ്…

Read More

പ്രവീൺ നെട്ടാരു വധക്കേസ്: മൂന്ന് പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒന്നിലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തതിനാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. സുള്ള്യ താലൂക്കിലെ ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാൽ, സുള്ള്യ താലൂക്ക് കസബ വില്ലേജിലെ സഹോദരൻ കെ ഇസ്മായിൽ ഷാഫി, ഇബ്രാഹിം ഷാ എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ, ഹുബ്ലി, മൈസൂരു ജില്ലകളിലെ അഞ്ചിടങ്ങളിൽ എൻഐഎ…

Read More
Click Here to Follow Us