സെക്രെട്ടറിയേറ്റിനു മുന്നിൽ ആത്‍മഹത്യ ഭീഷണി മുഴക്കിയ യുവാക്കളെ താഴെയിറക്കി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് താഴെയിറക്കിയത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഉദ്യോഗാര്‍ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പോലീസെത്തിയത്.

റിസര്ക‍ ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരം നടത്തിയത്. തിങ്കളാഴ്ച മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍ വൈകുന്നേരത്തോടെ നിലത്തിറങ്ങിരുന്നു. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ അഞ്ചു യുവാക്കള്‍ സമരം തുടരുകയായിരുന്നു.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

തങ്ങളുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പില്‍മേലാണ് താഴെയിറങ്ങിയത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അന്ന് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ പ്രതീക്ഷയുള്ള സര്‍ക്കാരാണെന്നും യുവാക്കളുടെ ആവശ്യങ്ങളെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts