എൻഐഎ 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയും പിടിയിൽ

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

കൊടഗ് ജില്ലയിലെ തുഫൈല്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ തുഫൈലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്

തുഫൈല്‍ പിഎഫ്‌ഐ അംഗമാണെന്നും പ്രവീണ്‍ നെട്ടറു വധക്കേസില്‍ ഏജന്‍സി അന്വേഷിക്കുന്ന ആളാണെന്നും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ നോട്ടീസില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദാസറഹള്ളിക്ക് സമീപത്ത് നിന്നാണ് തുഫൈലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts