നിർബന്ധിത മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടിയെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെതിരെ പോലീസ് പോക്‌സോയും മതപരിവര്‍ത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നത്. കര്‍ണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി വീട്ടിലുള്ളവര്‍ക്ക് നല്‍കാനും യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പെണ്‍കുട്ടി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. യുവാവ് കുട്ടിയ്‌ക്ക് സ്മാര്‍ട്ട് ഫോണും സിമ്മും വാങ്ങി നല്‍കിയെന്നും വീഡിയോ കോളില്‍ സ്വകാര്യഭാഗങ്ങള്‍ കാണിക്കാനും നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് യുവാവ് ദൃശ്യങ്ങള്‍ കാണിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിച്ചത്. സത്യം വീട്ടിലറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
[masterslider id="10"]

Related posts