ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്.…
Read MoreTag: arrest
മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ
മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത്, മയക്കു മരുന്ന് സംഘത്തിലെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് വന്തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികൾ അടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) വിൽപന നടത്തിയിരുന്നു. ഈ മാസം ഒമ്പതിന് 150 ഗ്രാം മെത്താം ഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉൾപ്പടെ ലഹരി നൽകുന്ന സംഘമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. പിടിയിലായ യുവാക്കളെ…
Read Moreവിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…
Read Moreഅന്താരാഷ്ട്ര മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ
ബെംഗളൂരു: അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയായ വിദേശ പൗരന്‍ പിടിയില്‍. ഘാന സ്വദേശിയായ വിക്ടര്‍ ഡി.സാബായാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കേരളത്തിലേക്ക് എം.ഡി.എം.എ , എല്‍.എസ്.ഡി പോലുള്ള മാരക സിന്തറ്റിക്ക്ഡ്രഗ്സ് മൊത്തമായി വില്‍പ്പനക്കായി എത്തിക്കുന്ന ഇയാള്‍ ബെംഗളൂരുവിൽ നിന്നും 150 ഗ്രാം എം.ഡി.എംയുമായാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍ നവംബര്‍ 28 ന് 58 ഗ്രം എം.ഡി.എം.എ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജു രാജ്.പി യുടെ നിര്‍ദേശപ്രകാരം നടക്കാവ്…
Read Moreയുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്
ബെംഗളൂരു: വ്യാഴാഴ്ച ദാവൻഗെരെയിൽ യുവാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരു ഓഡിറ്റർ ഓഫീസിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ചന്ദ് സുൽത്താന (28) ആണ് കൊല്ലപ്പെട്ടത്. ഹരിഹർ സ്വദേശിയായ പ്രതി സാദത്ത് മരിച്ച യുവതിയുമായി പ്രണയത്തിലായിരുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന സാദത്ത് സുൽത്താനയോട് സംസാരിക്കണമെന്ന് പറഞ്ഞ് വഴിയിലിറക്കി. അൽപസമയത്തിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സാദത്ത് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവാവ് സ്വയം ആശുപത്രിയിൽ എത്തിപ്പെടുകയും…
Read Moreകോറമംഗലയിലെ ഇരട്ടക്കൊലപാതകം; 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
ബെംഗളൂരു : കോറമംഗല ഇരട്ടക്കൊലപാതകം 48 മണിക്കൂറിനുള്ളിൽ മുഖ്യപ്രതിയായ വ്യവസായിയുടെ മുൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അയൽ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജഗദീഷ് (24), അഭിഷേക് (22), സഹോദരൻ കിരൺ (19) എന്നിവരാണ് പ്രതികൾ. കാർ, ഓട്ടോ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ഇവർ മങ്ങമ്മനപാളിയിൽ അയൽവാസികളാണ്. വ്യവസായിയായ രാജഗോപാൽ റെഡ്ഡിയുടെ മുൻ ഡ്രൈവറാണ് ജഗദീഷ്. ഒരിക്കൽ റെഡ്ഡിയുടെ കാർ അനുവാദമില്ലാതെ പുറത്തെടുത്തതിനാണ് പ്രതിയെ പിരിച്ചുവിട്ടത്. ഇവരിൽ നിന്നും അഞ്ച് ലക്ഷം രൂപയും…
Read Moreപൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം; നവദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളിൽ കവർച്ച നടത്തുന്ന നവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നാഗരാജ 24 രമ്യ 23 എന്നിവരാണ് പിടിയിലായത്. സ്വർണഭരണങ്ങൾ മൊബൈൽ ഫോൺ, ബൈക്കുകൾ,ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മോഷണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മചോഹള്ളി, കെങ്കേരി എന്നിവിടങ്ങളിലെ 2 വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. രാജരാജേശ്വരി നഗറിൽ നിന്ന് 2 ബൈക്കുകളും മോഷ്ടിച്ചു. കെങ്കേരിയിലെ മോഷണത്തിനിടെ സി സി ടി വി ക്യാമെറയിൽ കുടുങ്ങിയതാണ് ഇവരെ പിടികൂടാൻ കാരണം
Read Moreഎടിഎമ്മിൽ നിന്നും മോഷണം, മോഷ്ടിച്ചത് സെക്യൂരിറ്റിക്കാരൻ
ബെംഗളൂരു: എടിഎമ്മില്‍ നിന്ന് ലക്ഷണക്കണക്കിന് രൂപ മോഷ്ടിച്ച 23 കാരന്‍ അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എ ടി എമ്മില്‍ നിന്ന് മോഷ്ടിച്ചത്. താന്‍ ജോലി ചെയ്തിരുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കിയോസ്‌കില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. വില്‍സണ്‍ ഗാര്‍ഡനിലെ പതിമൂന്നാം ക്രോസിലുള്ള ബാങ്കിന്റെ എ ടി എം കിയോസ്‌കില്‍ സെക്യൂരിറ്റി…
Read Moreഭാര്യയെ പിക്ക് അപ് വാഹനം കയറ്റി കൊല്ലാൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ
ഗൂഡല്ലൂർ : ഭാര്യയെ ദേഹത്ത് വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചനാട് പാകലിട്ടി സുകുമാരിയുടെ മകൾ അനിതയാണ്(30) ഭർത്താവ് പ്രഭു(32) പിക് അപ് കയറ്റി തന്നെ കൊല്ലാൻ ശ്രമിച്ചതായി പരാതി നൽകിയത്. ഊട്ടി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. 2021ൽ അനിതയെ അടിച്ചുപരിക്കേൽപ്പിച്ച കേസ് കോടതിയിൽ നടന്നുവരുന്നതിനിടെയാണ് വീണ്ടും കൊലപാതക ശ്രമം ഉണ്ടായിട്ടുള്ളത്. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Read More