കൂടുതൽ മാർക്ക് നൽകാമെന്ന ഓഫർ, വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ.

ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു.

ഒരാഴ്ച മുമ്പ് സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

രണ്ടു മാസത്തോളമായി സ്‌കൂളിലെ പല ഭാഗങ്ങളിൽവെച്ച് വിദ്യാർഥിനിയെ അധ്യാപകർ ചൂഷണം ചെയ്യുകയായിരുന്നു. ഒരാഴ്ചക്കിടെ സമാന സംഭവത്തിൽ സംസ്ഥാനത്ത് അറസ്റ്റിലാകുന്ന രണ്ടാമത്തെ അധ്യാപകനാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച യാദ്ഗിറിൽ വിദ്യാർത്ഥിനിയോട് അശ്ലീലം പറഞ്ഞ സർക്കാർ റെസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts