ബെംഗളൂരുവിൽ നിന്നും കാസർക്കോട്ടേക്ക് ലഹരി കടത്ത് 4 യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. യുവാക്കൾ പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് കൊണാജെ പോലീസ് പിടികൂടിയത്.

കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ബെംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍, ബോളിയാര്‍ റോഡ് വഴി കേരളത്തിലേക്ക് ആള്‍ടോ കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. 3,19,000 രൂപ വിലമതിക്കുന്ന 32,195 കിലോ കഞ്ചാവ്, മയക്കുമരുന്ന് വാങ്ങാനും വില്‍ക്കാനും ഉപയോഗിച്ച 13,000 രൂപയുടെ മൊബൈല്‍ ഫോണ്‍, രണ്ട് ട്രാവല്‍ ബാഗുകള്‍, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൂന്ന് ലക്ഷം രൂപയുടെ ആള്‍ടോ കാര്‍ എന്നിവയടക്കം മൊത്തം 6,32,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തതായി കൊണാജെ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts