ആലപ്പുഴ: ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫെയ്സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ശൂരനാട് സമരനായകൻ സി കെ കുഞ്ഞുരാമന്റെ 21-ാം ചരമ വാർഷികദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഈ വിവരദോഷികൾ ചോദിക്കുന്നത് ഞാനെന്തിനാണ് കമ്മ്യൂണിസ്റ്റായി കടിച്ചുതൂങ്ങിക്കിടക്കുന്നതെന്നാണ്. 60 വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന എന്നോടാണ് ഈ ബാലിശമായ ചോദ്യം’,അദ്ദേഹം പറഞ്ഞു.
Read MoreCategory: POLITICS
പിതാവിൻ്റെ ഖബറിടത്തിലെത്തി പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയത്. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു. പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ്…
Read Moreപ്രണയം വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
ബീഹാർ : മൂത്ത മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് ( ആർ.ജെ.ഡി ) പുറത്താക്കി ലാലു പ്രസാദ് യാദവ് . പ്രണയ ബന്ധം തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു വ്യക്തമാക്കിയത്. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും അദ്ദേഹം ആരോപിച്ചു. അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ…
Read Moreകർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് അധികാരത്തിലെത്തും ,മുഖ്യമന്ത്രി ആരാകും? സർവേ വിവരങ്ങൾ പുറത്ത്
ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിർണായക സർവേ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് പൾസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസ് ആയിരിക്കും രണ്ടാമതെത്തുക. ജെ.ഡി.എസ് ബഹുദൂരം പിന്നിലാണെന്നും സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും സിദ്ധരാമയ്യയുടെ പേരാണ് നിർദ്ദേശിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. ഒരു ബി.ജെ.പി നേതാവിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ കാര്യമായ പിന്തുണ കിട്ടിയില്ല. 5.5…
Read Moreപെൻഷൻ ലഭിക്കാത്തതിന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബി.ജെ.പിയിൽ
തൊടുപുഴ: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പിയിൽ. തൊടുപുഴയിൽ നടന്ന പരിപാടിയിൽവച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചതെന്ന് ബി.ജെ.പിയാണ് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് മറിയക്കുട്ടിക്ക് പ്രതിഷേധിച്ചത് വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയ ഇടതുപക്ഷക്കാർ മറിയക്കുട്ടിക്ക് സ്വന്തം പേരില്‍ ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുകളുണ്ടെന്നും ഇത് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും പ്രചരിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചതോടെ, മറിയക്കുട്ടി വാർത്തകളിലും…
Read Moreഇന്ത്യ – പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടത് ആരെന്ന് രാഹുൽ ഗാന്ധി; പൊതുപ്രവർത്തനത്തിൽ മാന്യതയാവാമെന്ന് ബിജെപി
ന്യൂഡൽഹി : ഇന്ത്യ – പാക് സംഘർഷത്തിൽ വിദേശ മന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്ക് മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തുകൊണ്ടെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അതെസമയം ഇന്ത്യക്കും പാകിസ്താനുമിടയിൽ പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി കാണുന്നതെന്ന് ചോദിച്ച രാഹുൽ ഇന്ത്യയുടെ വിദേശനയം തകർന്നിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ദേശസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങൾ രാഹുൽ ഒഴിവാക്കണമെന്നായിരുന്നു ബിജെപി ഉന്നയിച്ച…
Read Moreതപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശം; ജി.സുധാകരനെതിരെ തെളിവില്ല
ആലപ്പുഴ: തപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശത്തിൽ സി.പി.എം നേതാവ് ജി.സുധാകരനെതിരെ തെളിവില്ല. പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ കേസിന് പിൻബലം നൽകുന്ന തെളിവുകളും രേഖകളും സമാഹരിക്കാനായിരുന്നു പൊലീസ് ശ്രമം. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും നൽകാൻ ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തിൽ സൗത്ത് പൊലീസ് കത്ത് നൽകിയിരുന്നു. 36 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് രേഖകളടക്കമുള്ള വിവരങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. ഏതെങ്കിലും തരത്തിലുള്ള രേഖകൾ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. ഒരാഴ്ചക്കുശേഷമേ ഇക്കാര്യത്തിൽ പൂർണമായി എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് ഉന്നത…
Read Moreതൊണ്ണൂറ്റി രണ്ടാം ജന്മദിനം ആഘോഷിച്ച് ദേവഗൗഡ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമടക്കമുള്ള നേതാക്കൾ
ബെംഗളൂരു : തൊണ്ണൂറ്റിരണ്ടാം ജന്മദിനത്തിന്റെ നിറവിൽ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. നിലവിൽ രാജ്യസഭാംഗംകൂടിയായ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ആശംസകൾ നേർന്നു. ദേവഗൗഡയുടെ അറിവും വിവിധ വിഷയങ്ങളിലുള്ള ഉൾക്കാഴ്ചയും വലിയ ശക്തി നൽകുന്നതാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ മുതിർന്ന രാഷ്ട്രീയനേതാവിന് ജന്മദിനം ആശംസിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തുടങ്ങിയവരും ആശംസയറിയിച്ചു. പലരും അദ്ദേഹത്തെ ബെംഗളൂരുവിലെ വീട്ടിൽ സന്ദർശിച്ച് ആശംസ നേർന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദേവഗൗഡ…
Read Moreഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ നേരിടുക കനത്ത തിരിച്ചടി; അമിത് ഷാ
ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100…
Read Moreനിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് അവിടെ മത്സരിക്കുന്നത്. എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും പിവി അൻവറും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ തെരഞ്ഞെടുപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ മുൻപും പറഞ്ഞിരുന്നു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തതാണെന്നും വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More