ചർച്ചകൾ ചൂട് പിടിക്കുന്നു; തരൂരിനെ മോദി വിളിപ്പിച്ചു, പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ത് ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നു. വിദേശപര്യടനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. അതെസമയം മോദിയുമായുള്ള കൂടിക്കാഴ്ച ചില അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നു. അമേരിക്ക ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ…

Read More

അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ

മലപ്പുറം: വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു.

Read More

രണ്ടു ഭാര്യമാർക്കും കൂടി 150 പവൻ ആഭരണങ്ങൾ; പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം അറിയാൻ വായിക്കാം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൈവശമുള്ള പണം…

Read More

പുതിയ മുന്നണിയുമായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ ലേബലിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം…

Read More

മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്ന് പി വി അൻവർ

നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വിഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി…

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ചിരുന്നു. വാഹനപര്യടനം ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം…

Read More

നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കുമെന്നു ഉറപ്പായി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എന്നതാണ് സ്വരാജിന്റെ പ്രത്യേകത.പിണറായിയുടെ ഉറ്റ അനുയായി ആയിരുന്നെങ്കിലും ഈയടുത്ത കാലത്തായി നിരന്തരമായി സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം തന്റെ നീരസം മറച്ചു വച്ചു.അദ്ദേഹത്തിന്റെ പിണക്കത്തിനും ഒരു മറുമരുന്നാവും ഈ സ്ഥാനാർത്ഥിത്വം. പിണറായി വി എസ് യുദ്ധം മുറുകിയപ്പോൾ വി എസ്സിന് ക്യാപ്പിറ്റൽ…

Read More

​’ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവ്’; മോദി സ്തുതിയിൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ശശി തരൂർ ബി.ജെ.പിയുടെ സൂപ്പർ വക്താവാകുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ്. ബി.ജെ.പി നേതാക്കൾ പോലും ഇതുവരെ പറയാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി മോദിയെ കുറിച്ച് തരൂർ പറയുന്നതെന്നും കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അറിഞ്ഞിട്ടും ബി.ജെ.പി സർക്കാറിനെ പിന്തുണക്കുന്നത് ശശി തരൂർ തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും പ്രകീർത്തിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായതെന്നായിരുന്നു തരൂരിൻ്റെ പരാമർശം. മോദിയെ…

Read More

“മോദിയുടെ കാലത്ത് ഇന്ത്യ അതിർത്തി കടന്ന് പാകിസ്ഥാനെ ആക്രമിച്ചു”; കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാകാത്ത നടപടി, പ്രകീർത്തിച്ച് തരൂർ

പനാമ : പാകിസ്താനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ സ്വീകരിച്ച നടപടികളെ വീണ്ടും അഭിനന്ദിച്ച് ശശി തരൂർ. കാർഗിൽ യുദ്ധകാലത്ത് പോലുമുണ്ടാവാത്ത നടപടി മോദി ഭരണകാലത്ത് പാകിസ്താനെതിരെ ഉണ്ടായെന്നായിരുന്നു തരൂരിൻ്റെ പരാമർശം. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി പനാമയിലെത്തിയപ്പോഴായിരുന്നു തരൂർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീകരർക്ക് മനസിലായതാണ് ഈയടുത്തുണ്ടായ പ്രധാനമാറ്റമെന്ന് തരൂർ കൂട്ടിച്ചേർത്തു . ആദ്യമായി ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാകിസ്താനെ ആക്രമിച്ചത് 2015ലെ ഉറി സർജിക്കൽ സ്ട്രൈക്കിന്റെ സമയത്തായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ സമയ​ത്തുപോലും ഇത്തരമൊരു നടപടിയുണ്ടായില്ലെന്നും…

Read More

നിലമ്പൂരിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവുമായി ബിജെപി ചർച്ച; പിന്നാലെ ബീന ജോസഫിനെ വിളിപ്പിച്ച് സതീശന്‍

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്. നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശന്‍ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…

Read More