ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു.

ബെംഗളൂരു: വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി,സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകരെ പരിശീലിപ്പിക്കാൻഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോകുന്നഈ  പദ്ധതിക്ക് ‘നനാഗു ശാലേ’ (സ്കൂൾ ഫോർ മി ടൂ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി കോപ്പൽ, ഹുബ്ബള്ളി–ധാർവാഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 വിദ്യാഭ്യാസ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. 1200 ബ്ലോക്ക് ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ റിസോഴ്‌സ് ടീച്ചർമാരെ ഉദ്ദേശിച്ചുള്ളതാണ് ഈ ‌പദ്ധതി. അവർ ഓരോ ബ്ലോക്കിലും…

Read More

പൊടികൊണ്ട് പൊറുതിമുട്ടി;വായുമലിനീകരണത്താൽ മാറിതാമസിക്കാനൊരുങ്ങി ഒരു ഗ്രാമം

ബെംഗളൂരു: മൂവായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബെളളാരിയിലെ സുൽത്താൻപൂരിലെ ഗ്രാമങ്ങൾ താമസയോഗ്യമല്ലാതാക്കും വിധത്തിൽ വായു മലിനീകരണം ദിനംപ്രതി കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൈദ്യുതോൽപാദന പ്ലാന്റിൽ നിന്നും മറ്റ് ഖനന കമ്പനികളിൽ നിന്നും ഉണ്ടാകുന്ന പൊടി ഗ്രാമവാസികളുടെ ആരോഗ്യത്തെ പോലും വളരെ  ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഗ്രാമവാസികളുടെ ദുരവസ്ഥ കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും പുതിയ സ്ഥലത്തേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ചില നിബന്ധനകളോടെ, ഗ്രാമവാസികൾ ഇപ്പോൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. “ഗ്രാമവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ മൂന്ന് വർഷം…

Read More

കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

Read More

ദേശീയ വിദ്യാഭ്യാസ നയം: പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ നാല് പാനലുകൾ

ബെംഗളൂരു: നാഷ്ണൽ എഡ്യൂക്കേഷൻ പോളിസിക്ക്‌ കീഴിൽ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് പാനലുകൾ രൂപീകരിച്ചു.നാഷ്ണൽ എഡ്യൂക്കേഷൻ പോളിസി ദേശീയ തലത്തിൽ ഒരു പൊതു പാഠ്യപദ്ധതിയിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുന്നതായി ബുധനാഴ്ച നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട്  പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര ശിക്ഷണ കർണാടക എസ്പിഡി ദീപ ചോളൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ നളിൻ അതുൽ, പിയുസി ബോർഡ് ഡയറക്ടർ ആർ സ്നേഹൽ, പൊതുവിദ്യാഭ്യാസ കമ്മീഷണർ വിശാൽ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പാനലുകൾ രൂപീകരിക്കുക…

Read More

കോവിഡ്: ഡബ്ലിയു എച് ഒ യുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കാൾ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വസ്തുതകളും കണക്കുകളുമാണ് നമുക്കാവശ്യം, ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു: കോവിഡ് -19 കേസുകളുടെ എണ്ണത്തിലും കോവിഡ് മരണങ്ങളിളുടെ എണ്ണത്തിലും കുറവ് വന്നത്ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇനിയും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിനുകൾ സ്വീകരിച്ച ആളുകളിലും ഇപ്പോഴും കോവിഡ് -19 അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽ തന്നെ ഉചിതമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. “വാക്‌സിനുകൾ സ്വീകരിച്ചവരിൽ ഇപ്പോഴും കോവിഡ് അണുബാധയുടെ അപകടസാധ്യതയുണ്ട്, അതിനാൽകോവിഡ്  ഉചിതമായ പെരുമാറ്റചട്ടം പാലിക്കണം. ഞങ്ങളുടെ ഐസിയു കളിൽ കോവിഡ് ബാധിച്ച ഗുരുതരമായകേസുകൾ ഇപ്പോഴും വരുന്നുണ്ട്, പക്ഷേ മരണനിരക്ക് കുറവാണ്.,” എന്ന് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ…

Read More

കുട്ടികളിൽ കോവിഡ് പരിശോധനകൾക്കായി പുതിയ മാനദണ്ഡങ്ങൾ.

ബെംഗളൂരു:സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം ആരംഭിച്ച  സാഹചര്യത്തിൽ, കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നു. അതിൽ എല്ലാ ആഴ്ചയും 5 ശതമാനം കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തണം എന്ന മാർഗനിർദേശവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1 ശതമാനത്തിലധികം കുട്ടികൾ പോസിറ്റീവ് ആണെന്ന് കണ്ടാൽ, ബന്ധപ്പെട്ട സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അണുവിമുക്തമാക്കുന്നതിനായി ക്ലാസ്മുറികൾ/സ്‌കൂൾ അടയ്‌ക്കുകയും ചെയ്യും. അലംഭാവം ഉണ്ടാകില്ലെന്നും പോസിറ്റീവ് കേസുകൾ വന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗ്, പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധന, രോഗലക്ഷണമുള്ള കുട്ടികളെ ഐസൊലേഷനിൽ വിടുക  എന്നിവ ഒരാഴ്ചത്തേക്ക് നടത്തുമെന്നും ഏഴ് ദിവസത്തിന്…

Read More

നേത്രദാനം ഒരു ജനകീയ മൂവ്മെന്റായി മാറണം: ഡോ. സുധാകർ

ബെംഗളൂരു: നേത്രദാനം ജനകീയ മൂവ്മെന്റായി  മാറണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർപറഞ്ഞു. “മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാനും  എന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു,” എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു. “അന്ധതയെ ചെറുക്കുന്നതിന് നേത്രദാന അവബോധം പ്രധാനമാണ്. രാജ്യത്ത് മൂന്നോ നാലോ കോടി ജനങ്ങൾഅന്ധത അനുഭവിക്കുന്നുണ്ട്. നിരവധി അന്ധരായ ആളുകൾക്ക് വെളിച്ചം നൽകാൻ നേത്രദാനത്തിന് കഴിയുംഎന്നതിനാൽ മരിച്ചയാളുടെ കണ്ണുകൾ പാഴാകരുത്” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയിലൂടെ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാലു…

Read More

നഗരത്തിൽ മീറ്റർ വെച്ച് ഓടുന്നത് പകുതി ഓട്ടോറിക്ഷകൾ മാത്രം

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന 1.45 മുതൽ 1.75 ലക്ഷം വരെ ഓട്ടോറിക്ഷകളിൽ 75,000 എണ്ണത്തിന് മാത്രമാണ് ഡിജിറ്റൽ ഫെയർ മീറ്ററുകൾ അനുവദിച്ചതെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. നഗരത്തിലെ പകുതിയിലധികം ഓട്ടോറിക്ഷകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന നിഗമനത്തിലേക്കാണ് ഈവിവരങ്ങൾ വിരൽ ചൂണ്ടുന്നത്. “ഡിജിറ്റൽ ഫെയർ മീറ്ററുകൾ ഘടിപ്പിച്ച 75,000 ഓട്ടോറിക്ഷകൾ മാത്രമാണ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയോടെ  ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഞങ്ങൾ അംഗീകരിക്കാത്ത മീറ്ററുകളുള്ള ഓട്ടോറിക്ഷകൾക്കെതിരെയോ മീറ്റർഇല്ലാതെ ഓടുന്നവർക്കെതിരെയോ നടപടിയെടുത്തേക്കാവുന്നതാണ്” എന്ന് അസിസ്റ്റന്റ് കൺട്രോളർ ഓഫ്ലീഗൽ മെട്രോളജി (ടെക്‌നിക്കൽ) കുമാർ എം എസ് പറഞ്ഞു. 

Read More

34 കാരിയായ യുവതിയിൽ നിന്ന് നീക്കം ചെയ്തത് 222 ഗർഭാശയ ഫൈബ്രോയിഡുകൾ

ബെംഗളൂരു: സക്ര വേൾഡ് ആശുപത്രിയിൽ നടന്ന ഒരു സർജറിയിൽ 34 കാരിയായ സ്ത്രീയിൽ നിന്ന് 222 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തു. 2016-ൽ ഈജിപ്തിലെ ഒരു സ്ത്രീയിൽ നിന്ന് 186 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതായി ഗിന്നസ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതിൽ ആശുപത്രി ഈ റെക്കോർഡ് തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാധ്യമപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റിതിക ആചാര്യ സെപ്തംബറിലാണ് ആശുപത്രിയെ സമീപിക്കുന്നത്. രണ്ട് വർഷത്തോളമായി ക്ഷീണവും ശ്വാസതടസ്സവും വിളർച്ചയും അനുഭവിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.

Read More

കോലാറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി.

ബെംഗളൂരു : ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം ഭയന്ന് വിഷം കഴിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ തിങ്കളാഴ്ച കോലാറിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ചയാണ് കുടുംബത്തിലെ അഞ്ച് പേരും വിഷം കഴിച്ചത്. പ്രശ്‌നം പരിഹരിക്കാനും കുഞ്ഞിനെ കണ്ടെത്താനുമുള്ള പോലീസുമായി സഹകരിക്കുന്നതിന് പകരം അവർ കടുത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെൻട്രൽ റേഞ്ച്) എം ചന്ദ്രശേഖർ പറഞ്ഞു. പാരാമെഡിക്കൽ വിദ്യാർഥിനിയായ സുമിത (20) 10 ദിവസം മുൻപാണ് പ്രസവിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അവൾ കുട്ടിയെ ഗീതയ്ക്കും…

Read More
Click Here to Follow Us