ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കണ്ണുകൾ ദാനം ചെയ്ത് രക്ഷിതാക്കൾ

ബെംഗളൂരു: തുമകുരു റോഡിൽ നെലമംഗലയ്ക്ക് സമീപം ബുദിഹാൾ ക്രോസിൽ ബുധനാഴ്ച ബൈക്കും മിനി ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച 19 കാരനായ അഭിഷേക് ആർ ന്റെ കണ്ണുകൾ മാതാപിതാക്കൾ ദാനം ചെയ്തു. രമേഷ് കെ, ഭാഗ്യമ്മ ദമ്പതികളുടെ ഏക മകനായിരുന്നു അഭിഷേക്. നെലമംഗല ടൗണിലെ കോളേജിലേക്ക് പോവുകയായിരുന്ന അഭിഷേക് രാവിലെ 10.35ന് ഒരു മിനി ഗുഡ്‌സ് വാഹനം വളവിൽ ഇടിക്കുകയായിരുന്നു. അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചരക്ക് വാഹന ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

Read More

നേത്രദാനം ഒരു ജനകീയ മൂവ്മെന്റായി മാറണം: ഡോ. സുധാകർ

ബെംഗളൂരു: നേത്രദാനം ജനകീയ മൂവ്മെന്റായി  മാറണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ കെ സുധാകർപറഞ്ഞു. “മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഞാനും  എന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു,” എന്ന് അദ്ദേഹംകൂട്ടിച്ചേർത്തു. “അന്ധതയെ ചെറുക്കുന്നതിന് നേത്രദാന അവബോധം പ്രധാനമാണ്. രാജ്യത്ത് മൂന്നോ നാലോ കോടി ജനങ്ങൾഅന്ധത അനുഭവിക്കുന്നുണ്ട്. നിരവധി അന്ധരായ ആളുകൾക്ക് വെളിച്ചം നൽകാൻ നേത്രദാനത്തിന് കഴിയുംഎന്നതിനാൽ മരിച്ചയാളുടെ കണ്ണുകൾ പാഴാകരുത്” എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “സാങ്കേതിക വിദ്യയിലൂടെ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാലു…

Read More

ലോകാരോഗ്യ ദിനത്തിൽ മന്ത്രി കെ സുധാകർ നേത്രദാനത്തിന് രജിസ്റ്റർ ചെയ്തു.

ബെംഗളൂരു: ലോകാരോഗ്യ ദിനത്തിൽ സംസ്ഥാന ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ കണ്ണുകൾ ദാനം ചെയ്യുവാൻ സ്വയം രജിസ്റ്റർ ചെയ്യുകയും കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വിധാന സൗധയ്ക്ക് മുന്നിൽ ആർ‌ജി‌യു‌എച്ച്എസ് സംഘടിപ്പിച്ച വാക്കത്തോണിനിടയിൽ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിന്റോ ഐ ആശുപത്രി നടത്തിയ പരിപാടിയിലാണ്  മന്ത്രി സുധാകർ കണ്ണുകൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തത്. മിന്റോ ആശുപത്രി ഡയറക്ടർ ഡോ. സുജാത റാത്തോഡ് മന്ത്രിക്ക് സർട്ടിഫിക്കറ്റ് കൈമാറി. ഈ ലോകാരോഗ്യ ദിനത്തിൽ കണ്ണുകൾ ദാനം ചെയ്യാനുള്ള തീരുമാനം തനിക്ക്…

Read More
Click Here to Follow Us