ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കണ്ണുകൾ ദാനം ചെയ്ത് രക്ഷിതാക്കൾ

ബെംഗളൂരു: തുമകുരു റോഡിൽ നെലമംഗലയ്ക്ക് സമീപം ബുദിഹാൾ ക്രോസിൽ ബുധനാഴ്ച ബൈക്കും മിനി ഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച 19 കാരനായ അഭിഷേക് ആർ ന്റെ കണ്ണുകൾ മാതാപിതാക്കൾ ദാനം ചെയ്തു. രമേഷ് കെ, ഭാഗ്യമ്മ ദമ്പതികളുടെ ഏക മകനായിരുന്നു അഭിഷേക്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

നെലമംഗല ടൗണിലെ കോളേജിലേക്ക് പോവുകയായിരുന്ന അഭിഷേക് രാവിലെ 10.35ന് ഒരു മിനി ഗുഡ്‌സ് വാഹനം വളവിൽ ഇടിക്കുകയായിരുന്നു. അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചരക്ക് വാഹന ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts