പൊടികൊണ്ട് പൊറുതിമുട്ടി;വായുമലിനീകരണത്താൽ മാറിതാമസിക്കാനൊരുങ്ങി ഒരു ഗ്രാമം

ബെംഗളൂരു: മൂവായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബെളളാരിയിലെ സുൽത്താൻപൂരിലെ ഗ്രാമങ്ങൾ താമസയോഗ്യമല്ലാതാക്കും വിധത്തിൽ വായു മലിനീകരണം ദിനംപ്രതി കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൈദ്യുതോൽപാദന പ്ലാന്റിൽ നിന്നും മറ്റ് ഖനന കമ്പനികളിൽ നിന്നും ഉണ്ടാകുന്ന പൊടി ഗ്രാമവാസികളുടെ ആരോഗ്യത്തെ പോലും വളരെ  ദോഷകരമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.

ഗ്രാമവാസികളുടെ ദുരവസ്ഥ കണക്കിലെടുത്ത്, പ്രാദേശിക ഭരണകൂടം ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും പുതിയ സ്ഥലത്തേക്ക് മാറ്റാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ചില നിബന്ധനകളോടെ, ഗ്രാമവാസികൾ ഇപ്പോൾ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ സ്ഥലത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.

ഗ്രാമവാസികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ മൂന്ന് വർഷം മുമ്പ് സ്ഥലംമാറ്റത്തിന് സമ്മതിച്ചിരുന്നു.

എന്നാൽ അതിനുശേഷം കാര്യമായൊന്നും ചെയ്തിട്ടില്ല. സ്ഥലം മാറുന്ന കാര്യത്തിൽ ഗ്രാമവാസികൾക്കിടയിൽ ഐക്യമില്ലെന്ന് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു.

പല ഗ്രാമവാസികൾക്കും ഇവിടെനിന്ന് മാറുവാൻ ധൈര്യമില്ല. സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചാൽ സർക്കാർ വാക്ക് പാലിക്കുമോ എന്നതിൽ പലർക്കും ആത്മവിശ്വാസമില്ല ,” എന്ന് സുൽത്താൻപൂരിലെ ഒരു ഗ്രാമീണൻ പറഞ്ഞു.

ബെള്ളാരിയിലെ 10 പ്രധാന ഖനന കമ്പനികളാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ ഗ്രാമം മുഴുവൻ മാറ്റണമെന്നനിലപാടിലാണ് ഭരണകൂടവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us