സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : സിനിമാ വ്യവസായത്തിന്റെ സമ്മർദത്തെത്തുടർന്ന്, തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും 100 ശതമാനം സീറ്റുകൾ അനുവദിക്കാൻ ബസവരാജ് ബൊമ്മൈ ഭരണകൂടം വെള്ളിയാഴ്ച തീരുമാനിച്ചു. അതുപോലെ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ 100 ​​ശതമാനം ആളുകളെ പ്രവേശിപ്പിക്കുവാൻ സർക്കാർ അനുവദിച്ചു. ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വരും. ഇതുവരെ ഈ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുമായും കോവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുമായും (ടിഎസി) ചേർന്ന യോഗത്തിലാണ് തീരുമാനം.

Read More

കുട്ടികളിൽ കോവിഡ് പരിശോധനകൾക്കായി പുതിയ മാനദണ്ഡങ്ങൾ.

ബെംഗളൂരു:സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യായനം ആരംഭിച്ച  സാഹചര്യത്തിൽ, കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നു. അതിൽ എല്ലാ ആഴ്ചയും 5 ശതമാനം കുട്ടികളിൽ കോവിഡ് ടെസ്റ്റുകൾ നടത്തണം എന്ന മാർഗനിർദേശവും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കുള്ളിൽ 1 ശതമാനത്തിലധികം കുട്ടികൾ പോസിറ്റീവ് ആണെന്ന് കണ്ടാൽ, ബന്ധപ്പെട്ട സ്‌കൂളിലെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അണുവിമുക്തമാക്കുന്നതിനായി ക്ലാസ്മുറികൾ/സ്‌കൂൾ അടയ്‌ക്കുകയും ചെയ്യും. അലംഭാവം ഉണ്ടാകില്ലെന്നും പോസിറ്റീവ് കേസുകൾ വന്നാൽ കോൺടാക്റ്റ് ട്രെയ്‌സിംഗ്, പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളുടെ പരിശോധന, രോഗലക്ഷണമുള്ള കുട്ടികളെ ഐസൊലേഷനിൽ വിടുക  എന്നിവ ഒരാഴ്ചത്തേക്ക് നടത്തുമെന്നും ഏഴ് ദിവസത്തിന്…

Read More

സംസ്ഥാനത്ത് ഇന്ന് 1386 കോവിഡ് കേസുകൾ ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1386 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3204 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3204 ആകെ ഡിസ്ചാര്‍ജ് : 2801907 ഇന്നത്തെ കേസുകള്‍ : 1386 ആകെ ആക്റ്റീവ് കേസുകള്‍ : 34858 ഇന്ന് കോവിഡ് മരണം : 61 ആകെ കോവിഡ് മരണം : 35896 ആകെ പോസിറ്റീവ് കേസുകള്‍ : 2872684 ഇന്നത്തെ പരിശോധനകൾ…

Read More

127 ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നു:മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് മൊത്തം 127 ഓക്സിജൻ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻസംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ഉൽപാദന യൂണിറ്റുകളിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 62 സ്ഥാപനങ്ങളും, കേന്ദ്രംഅനുവദിച്ച 28 എണ്ണവും, എൻ‌ എച്ച്‌ എ‌ ഐ യുടെ 24 എണ്ണവും, സി‌എസ്‌ആറിന് കീഴിൽ 11 എണ്ണവും, വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

Read More

നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ 80 കോവിഡ് കേസുകൾ !

Covid Karnataka

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ  വൈറ്റ്ഫീൽഡിലെ പ്രസ്റ്റീജ് ശാന്തിനികേതൻ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 80 ഓളം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു. മൂവായിരത്തിലധികം ഫ്ളാറ്റുകളും പതിനായിരത്തിലധികം താമസക്കാരും ഉള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ 1500 താമസക്കാർക്ക് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് സ്ഥിരീകരിച്ചവർ ആന്ധ്രാപ്രദേശ്, ഗുജറാത്ത്തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ബി ബി എം പി മഹാദേവപുര മേഖല ജോയിന്റ്കമ്മീഷണർ ആർ വെങ്കടാചലപതി പറഞ്ഞു. ഏപ്രിൽ 4 ന് ആണ് ഇവിടെ കേസുകൾ…

Read More
Click Here to Follow Us