34 കാരിയായ യുവതിയിൽ നിന്ന് നീക്കം ചെയ്തത് 222 ഗർഭാശയ ഫൈബ്രോയിഡുകൾ

ബെംഗളൂരു: സക്ര വേൾഡ് ആശുപത്രിയിൽ നടന്ന ഒരു സർജറിയിൽ 34 കാരിയായ സ്ത്രീയിൽ നിന്ന് 222 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തു. 2016-ൽ ഈജിപ്തിലെ ഒരു സ്ത്രീയിൽ നിന്ന് 186 ഗർഭാശയ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതായി ഗിന്നസ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫൈബ്രോയിഡുകൾ നീക്കം ചെയ്തതിൽ ആശുപത്രി ഈ റെക്കോർഡ് തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാധ്യമപ്രവർത്തകയും മുൻ ടിവി അവതാരകയുമായ റിതിക ആചാര്യ സെപ്തംബറിലാണ് ആശുപത്രിയെ സമീപിക്കുന്നത്. രണ്ട് വർഷത്തോളമായി ക്ഷീണവും ശ്വാസതടസ്സവും വിളർച്ചയും അനുഭവിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.

Read More
Click Here to Follow Us