തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഈ കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കും. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍നിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം പൂർത്തിയായതിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും രാത്രിയോടെ…
Read MoreAuthor: WebDesk
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞിട്ടു ; ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന് ആരോപണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. വിതുര സ്വദേശി ബിനുവി മരിച്ചതിന് പിന്നാലെയാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ബിനു മരിച്ചത്.വിഷം കഴിച്ച ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞത്. ആംബുലന്‍സ് വൈകിയതിനാലാണ് ബിനുവിനെ മെഡിക്കല്‍…
Read Moreകൊല്ലം സ്വദേശിനി അതുല്ല്യ ഷാർജയിൽ മരിച്ച സംഭവം : ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) നെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട സ്വദേശി ഭർത്താവ് സതീഷിനെതിരെയാണ് കേസ്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. അതുല്യയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. മകളുടേത് ആത്മഹത്യയല്ലെന്നും സതീഷ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിന് തെളിവായി, സതീഷ് അതുല്യയെ മർദ്ദിക്കുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻ്റെയും…
Read Moreമൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : ബിജെപി, ജെഡിഎസ് നുണകൾക്കുള്ള മറുപടിയാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ 2,500 കോടി രൂപയുടെ വികസന പ്രവൃത്തികളുടെ ഉദ്ഘാടന വേളയിൽ കർണാടക സർക്കാർ സംഘടിപ്പിച്ച ‘സാധനാ സമാവേശ’യിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. നാടിൻ്റെ വിൿസനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യറാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന് വികസനത്തിന് ആവശ്യമായ ഫണ്ടില്ലെന്ന ബിജെപിയുടെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം ബിജെപി മൈസൂരുവിൻ്റെ വികസനത്തിൽ നൽകിയ സംഭാവനകളുടെ പട്ടിക പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു. മൈസൂരു മാഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ…
Read Moreധർമസ്ഥല കേസ്: എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ശുചീകരണ തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. കേസിലെ ആരോപണ വിധേയരായ വ്യക്തികളെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ…
Read Moreധർമ്മസ്ഥല കൂട്ടക്കൊലക്കേസ് ; സർക്കാർ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല – സിദ്ധരാമയ്യ
ബെംഗളൂരു : ധർമസ്ഥല കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഭീഷണിക്കോ സമ്മർദ്ദങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം മാത്രമായിരിക്കും കേസെന്നും പൊലീസ് ആവശ്യപ്പെട്ടാൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നിലവിൽ ഒരിടത്ത് നിന്നും സമ്മർദ്ദങ്ങൾ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കും വഴങ്ങാൻ ഈ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങളെ മാത്രം മുൻനിർത്തി നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പട്ടികജാതി സമുദായത്തിൽപ്പെട്ട മുൻ ശുചീകരണ തൊഴിലാളി 1995 മുതൽ 2014 വരെ ധർമസ്ഥല…
Read Moreപ്രജ്വൽ രേവണ്ണക്കെതിരായ കേസ്; വിധി പറയുന്നത് മാറ്റി
ബെംഗളൂരു : മുൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഫയൽ ചെയ്ത നാല് ബലാത്സംഗ കേസുകളിൽ ഒന്നിൻ്റെ വിചാരണ പൂർത്തിയായി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുന്നത് മാറ്റിവെച്ചത്. വീട്ടുജോലിക്കാരിയായ യുവതി നൽകിയ പരാതിയിലാണ് പ്രജ്വലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തത്. നിലവിൽ ജെ.ഡി-എസ് നേതാവായ പ്രജ്വൽ രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രജ്വലിൻ്റെ ജാമ്യാപേക്ഷകൾ നേരത്തേ പ്രാദേശിക കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും തള്ളുകയായിരുന്നു. കേസിൽ 26 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയാണ് വിശദമായ കുറ്റപത്രം സമർപ്പിച്ചത്. ഇവയ്ക്ക് പുറമേ രേവണ്ണക്കെതിരായ മൂന്ന്…
Read Moreചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിജെപി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവൻപൊലിഞ്ഞ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ മാത്രമേ ഇരകൾക്ക് നീതിലഭ്യക്കുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയുടെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും കത്തിൽ വിമർശനമുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരിൽ മാത്രം കുറ്റം ചുമത്തിയത് ശരിയല്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അഭിപ്രായത്തെ മുൻനിർത്തി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്നും കത്തിൽ പറയുന്നു.…
Read Moreആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകളുടെ മൃതദേഹം റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്
ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ…
Read Moreഈ ജീവിതം മടുത്തു, ദീർഘ നാളായി ഞാൻ സമ്മർദത്തിലാണ്; ഉത്തർപ്രദേശിൽ അധ്യാപകരുടെ മാനസിക പീഡനത്തിൽ ജീവനൊടുക്കി വിദ്യാർഥിനി
ലഖ്നൗ: ഉത്തർപ്രദേശിൽ വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് സർവകലാശാല ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദ സർവകലാശാല രണ്ടാം വർഷ ബി.ഡി.എസ് വിദ്യാർഥിനി ജ്യോതി ശർമയാണ് ആത്മഹത്യ ചെയ്തത്. ജ്യോതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിരവധി നാളായി പ്രൊഫസർമാരിൽ നിന്നും സർവകലാശാലാ ഭരണകൂടത്തിൽ നിന്നും മാനസിക പീഡിനം അനുഭവിച്ചിരുന്നതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് കാരണക്കാരായ അവരെ ജയിലിൽ അടക്കണമെന്നും ജ്യോതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കൾൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സർവകലാശാല അധ്യാപകരെയും…
Read More