ബെംഗളൂരു: ബെംഗളൂരുവിലെ ഉയർന്ന ജനസാന്ദ്രതയുള്ള റോഡുകളിലൊന്നായ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ടണൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർക്കാർ ഒരു ടണൽ റോഡ് നിർമ്മിക്കാൻ പദ്ധതിയിടുന്നു . ഇപ്പോൾ , ടണൽ റോഡിന്റെ പണി ആരംഭിക്കുന്നതിന് മുമ്പുതന്നെ, ടോൾ കണക്കുകൂട്ടൽ ആരംഭിച്ചു. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയുള്ള ടണൽ നിർമ്മിക്കാൻ 3 വർഷത്തെ സമയപരിധി നിശ്ചയിച്ച സർക്കാർ, ടണൽ റോഡിൽ സഞ്ചരിക്കുന്നതിന് കിലോമീറ്ററിന് 19 രൂപ ടോൾ പിരിക്കാൻ ഒരുങ്ങുകയാണ്. 18,000 കോടി രൂപ ചെലവ് കണക്കാക്കി നിർമ്മിക്കുന്ന ഈ തുരങ്ക…
Read MoreMonth: July 2025
കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംകേരളത്തിൽ അതിതീവ്ര മഴയ്ക്ക് താൽക്കാലികമായി വിരാമമായെങ്കിലും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലയിലും റെഡ് – ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളിൽ ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ…
Read Moreപ്രധാനമന്ത്രി എത്തിയേക്കും; കാത്ത് കാത്തിരുന്ന നമ്മമെട്രോ യെല്ലോലൈൻ ഉൽഘാടനം ആഗസ്റ്റ് ആദ്യവാരം.
ബെംഗളൂരു: നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, സിൽക്ക് ബോർഡ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നു. ലഭ്യമായ ഏറ്റവുംപുതിയ വിവരമനുസരിച്ച് ആഗസ്റ്റ് ആദ്യത്തോടെ ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ റീച്ചിൽ മെട്രോ ട്രെയിൽ ഓടിത്തുടങ്ങും. അവസാന ഘട്ട സുരക്ഷാപരിശോധന ഈ മാസം 15 ന് ആരംഭിക്കും അത് 2-3 ദിവസം നീണ്ടുനിൽക്കുമെന്ന് ബി.എം.ആർ.സി. എൽ അറിയിച്ചു. തുടർന്ന് സ്വതന്ത്ര ഏജൻസികളുടെ സുരക്ഷാപരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം യെല്ലോ ലൈൻ യാത്രക്കാർക്കായി തുറന്ന് കൊടുക്കും. ആദ്യം…
Read Moreതിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി വെന്തുമരിച്ചു
തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് ദാരുണ സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ മകളാണ് മരിച്ചത്. കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളിയ കുഞ്ഞിന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ…
Read More16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക കസ്റ്റഡിയിൽ ; പീഡനം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൊണ്ടുപോയി മദ്യം നൽകിക്കൊണ്ട്
മുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി വിവിരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനകാര്യം കുട്ടി പറയുന്നത്. 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ…
Read Moreബെംഗളൂരുവിലെ പട്ടികജാതി സർവേ സമയ പരിധി; ജൂലൈ ആറുവരെ നീട്ടി
ബെംഗളൂരു : ബെംഗളൂരുവിലെ പട്ടികജാതി സർവേയുടെ സമയപരിധി ജൂലൈ – 6 വരെ നീട്ടി. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് നേതൃത്വം നൽകുന്ന കമീഷനാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ബംഗളൂരു നഗര പരിധിയി ഒഴികെ സംസ്ഥാനത്ത് മറ്റിടത്തെല്ലാം ജൂൺ 30ന് സർവേ അവസാനിപ്പിച്ചിരുന്നു. അതെസമയം ശേഖരിക്കാനുള്ള വിവരങ്ങളുടെ 52 ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സർവേ തീയതി വീണ്ടും നീട്ടിയത്. ബെംഗളൂരു നഗരത്തിലെ കണക്ക് പ്രകാരം 13.62 ലക്ഷം പട്ടികജാതി വിഭാഗക്കാരുള്ളത്. ജൂൺ 30 വരെ ഇതിൽ 7.04 ലക്ഷം പേരിൽ നിന്നു…
Read Moreകുടിച്ച അതേ ക്ലാസിൽ കാപ്പി വീണ്ടും ചോദിച്ചു; നിരസിച്ച ജീവനക്കാരന് യുവാക്കളുടെ മർദനം
ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവനക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു. കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി. ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും…
Read Moreപച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷക സംഘം ആളെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം…
Read Moreആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിൽ
കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreദൂത്‌സാഗർ വെള്ളച്ചാട്ടം : സഞ്ചാരികളുടെ തിരക്കും അപകട സാധ്യതയും കണക്കിലെടുത്ത് റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് റെയിൽവേ
ബെംഗളൂരു : കർണാടക – ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിലക്ക് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു. ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുകയും, പിന്നാലെ അപകടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് . ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നത് ഒഴിവാക്കാൻ നേരത്തെ…
Read More