എംഎല്‍എയുടെ വാഹനത്തില്‍ നിന്നും പാമ്പിനെ കണ്ടെത്തി

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‌റെ വാഹനത്തില്‍ നിന്നും പാമ്പിനെ കണ്ടെത്തി. എംഎല്‍എ തന്നെയാണ് ഇക്കാര്യം തന്‌റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എംഎല്‍എ സഞ്ചരിച്ച വാഹനത്തിലെ ഡാഷ്‌ബോര്‍ഡിനും ഡ്രൈവര്‍ സീറ്റിന് മുന്‍വശത്തുമായാണ് പാമ്പ് കിടന്നിരുന്നത്. ഇതിന്‌റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മഴക്കാലമായതിനാല്‍ പാമ്പുകള്‍ എവിടെയും കയറിയിരിക്കാമെന്നും ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തോടോപ്പം പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പരിപാടികള്‍ കഴിഞ്ഞ് വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് താന്‍ പാമ്പിനെ കണ്ടതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മഴക്കാലമായതോടെ ഹെല്‍മറ്റുകളിലും…

Read More

കറിയില്‍ ഉപ്പ് കൂടിയതിന് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

ലഖ്‌നൗ: കറിയില്‍ ഉപ്പ് കൂടിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് രാമു രക്ഷപ്പെട്ടെങ്കിലും ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാമുവിനെതിരെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി അറിയിച്ചു. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു ബ്രജ്ബാലയെ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല…

Read More

18 ലിറ്റര്‍ പാലു ഉറപ്പ് പറഞ്ഞു കിട്ടിയത് ലഭിച്ചത് രണ്ട് ലിറ്റര്‍; കേസ് നടത്തി വിജയിച്ച കർഷകൻ

കാസര്‍കോട്: ദിവസേന 18 ലിറ്റര്‍ പാലു കിട്ടുമെന്ന അതേ ജില്ലക്കാരനായ ഗണേഷ് റാവുവിന്റെ ഉറപ്പിലാണ് അയാളില്‍ നിന്ന് ആ ഗര്‍ഭണിയായ പശുവിനെ മത്തായി 36,500 രൂപ നല്‍കി വാങ്ങുന്നത്. പക്ഷെ കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് മത്തായിക്ക് മനസിലാവുകയായിരുന്നു.പശുവിന്റെ പ്രസവശേഷം കിട്ടിയത് വെറും രണ്ട് ലിറ്റര്‍ പാലുമാത്രം. അതും പോരാഞ്ഞ്, പശു ആണെങ്കില്‍ ഒരു രീതിയിലും മനുഷ്യന്മാരുമായി സഹകരിക്കാത്ത സ്വഭാവവും കാണിച്ചു തുടങ്ങി. കിടാവിന് പോലും പശു പാലു കൊടുക്കാത്ത അവസ്ഥ. എല്ലാവരെയും തൊഴിക്കും. ഒടുവിൽ സഹികെട്ട മത്തായി ഗണേഷ് റാവുവിന്റെ വീട്ടില്‍…

Read More

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെ

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാൻഡിവാലിയിലാണ് സംഭവം. കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് കുട്ടി ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോർട്ടുകൾ.

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു

കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു. അരിപ്പ വേങ്കൊല്ലയിൽ താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Read More

ആവശ്യപ്പെട്ട കാലി കപ്പ് നൽകിയില്ല; ബെംഗളൂരുവിലെ കഫേ ജീവനക്കാനെ നാലംഗസംഘം മർദിച്ചു

ബെംഗളൂരു : ബെംഗളൂരു: നഗരത്തിലെ ഒരു പ്രശസ്ത കോഫി ഷോപ്പിൽ എത്തിയ ഉപഭോക്താവിന് കാലിയായ കപ്പ് നൽകാൻ വിസമ്മതിച്ചതിന് ജീവനക്കാരനെ ഇന്നലെ വൈകുന്നേരം ക്രൂരമായി ആക്രമിച്ചു. കഫേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ മുഴുവൻ സംഭവവും പതിഞ്ഞിരുന്നു. ഇവിടെ കാപ്പി കുടിക്കാനെത്തിയ സംഘം കാലി കപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിന്റെ നയപ്രകാരം ഇത് അനുവദിക്കാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു. പകരം ഒരു കാപ്പി വാങ്ങാൻ നിർദേശിച്ചു. ഇതിന്റെ പേരിൽ തർക്കമാകുകയും നാലുപേരും ചേർന്ന് ജീവനക്കാരനെ മർദിക്കുകയും അസഭ്യംപറയുകയുമായിരുന്നു. മറ്റുജീവനക്കാർ ഇടപെട്ടതോടെയാണ് ആക്രമണം അവസാനിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ്…

Read More

മുഖ്യമന്ത്രി മുഖത്തടിക്കാൻ കൈയുയർത്തിയതിൽ അപമാനിതനായ ഐപിഎസ് ഓഫീസർ സ്വയംവിരമിക്കാൻ രാജിക്കത്ത് നൽകി

ബെംഗളൂരു : പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ  കൈയുയർത്തി അപമാനിച്ചതിനെ തുടർന്ന് ഐപിഎസ് ഓഫീസർ സ്വമേധയാ വിരമിക്കാൻ രാജിക്കത്ത് നൽകി ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് കാരണമായി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട് സമാധാനിപ്പിച്ചതോടെ പിന്നീട് രാജിതീരുമാനത്തിൽനിന്ന് പിൻവാങ്ങി. ധാർവാഡ് അഡീഷണൽ ജില്ലാ പോലീസ് മേധാവി നാരായണ ഭരാമണിക്കാണ് തിക്താനുഭവമുണ്ടായത്. അടുത്തിടെ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ വേദിയിലേക്ക് വിളിച്ചുവരുത്തി അടിക്കാൻ കൈയോങ്ങുകയായിരുന്നു. പൊതുസമ്മേളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കയറിപ്പറ്റിയ ബിജെപി മഹിളാമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരേ പ്രതിഷേധിച്ചതാണ് സിദ്ധരാമയ്യയെ രോഷാകുലനാക്കിയത്. ചുമതലയിലുണ്ടായിരുന്ന എഎസ്‌പിയെ വേദിയിലേക്ക്…

Read More

കാണാതായ ഐടിഐ വിദ്യാർത്ഥി വനത്തിൽ മരിച്ച നിലയിൽ

പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് കാണാതായ ഐടിഐ വിദ്യാർത്ഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുൻപ് ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ(21) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യർത്ഥിയായിരുന്നു മരിച്ച അശ്വിൻ. തിരിച്ചറിയൽ രേഖകള്‍ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗര്‍ ഹാളില്‍ ക്യാമ്പ് നടന്നിരുന്നു.

Read More

ശ്രദ്ധിക്കുക; ഒരുമണിക്കൂറിൽ മൂന്നിടത്ത് മാലപൊട്ടിക്കൽ; ആക്രമണം കണ്ണിൽ മുളകുപൊടിയെറിഞ്ഞ്

THEIF THEFT ROBBERY POLICE CHAIN SNATCHING

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒരുമണിക്കൂറിൽ മൂന്ന് മാലപൊട്ടിക്കൽ. ഞായറാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ടംഗസംഘം സ്ത്രീകളുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞാണ് കവർച്ച നടത്തിയത്. കടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കവർച്ച. പ്രതികളെ പിടികൂടാൻ തരിക്കരെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയമിച്ചതായി എസ്‌പി വിക്രം അമാത്തെ അറിയിച്ചു. കടൂർ, ബിരൂർ, സിംഗടകരെ പോലീസ് സ്റ്റേഷനു കീഴിലാണ് കവർച്ച നടന്നത്. കവർച്ച നടത്തിയത് ഒരേസംഘമാണെന്നാണ് സൂചനയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്‌പി അറിയിച്ചു.

Read More

കടുവകൾ ചാവുന്നത് വർധിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാനസർക്കാർ അന്വേഷിക്കും.

ബെംഗളൂരു : സംസ്ഥാനത്ത് ക്രമാതീതമായി കടുവകൾ ചാവുന്നത് വർധിച്ചതിനെക്കുറിച്ച് സംസ്ഥാനസർക്കാർ അന്വേഷിക്കും. സ്വാഭാവികമായും അസ്വഭാവികമായും ചാവുന്ന കടുവകളുടെ എണ്ണവും ഇതിന്റെ കാരണങ്ങളും അന്വേഷണവിധേയമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കടുവകൾ ചത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന്‌ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. കഴിഞ്ഞ അഞ്ചരവർഷത്തിനിടെ സംസ്ഥാനത്ത് 82 കടുവയാണ് ചത്തത്. ആറുമാസത്തിനിടെ 10 കടുവ ചത്തു. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെയും വനംവകുപ്പിന്റെയും കണക്കാണിത്. കഴിഞ്ഞയാഴ്ചയിൽ ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് കടുവസങ്കേതത്തിൽ അഞ്ച്‌ കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്…

Read More
Click Here to Follow Us