മുഖ്യമന്ത്രി മുഖത്തടിക്കാൻ കൈയുയർത്തിയതിൽ അപമാനിതനായ ഐപിഎസ് ഓഫീസർ സ്വയംവിരമിക്കാൻ രാജിക്കത്ത് നൽകി

ബെംഗളൂരു : പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ  കൈയുയർത്തി അപമാനിച്ചതിനെ തുടർന്ന് ഐപിഎസ് ഓഫീസർ സ്വമേധയാ വിരമിക്കാൻ രാജിക്കത്ത് നൽകി

ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് കാരണമായി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട് സമാധാനിപ്പിച്ചതോടെ പിന്നീട് രാജിതീരുമാനത്തിൽനിന്ന് പിൻവാങ്ങി.

ധാർവാഡ് അഡീഷണൽ ജില്ലാ പോലീസ് മേധാവി നാരായണ ഭരാമണിക്കാണ് തിക്താനുഭവമുണ്ടായത്. അടുത്തിടെ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ വേദിയിലേക്ക് വിളിച്ചുവരുത്തി അടിക്കാൻ കൈയോങ്ങുകയായിരുന്നു. പൊതുസമ്മേളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കയറിപ്പറ്റിയ ബിജെപി മഹിളാമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരേ പ്രതിഷേധിച്ചതാണ് സിദ്ധരാമയ്യയെ രോഷാകുലനാക്കിയത്.

  ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം വൈകിട്ട് ഫെയ്സ്ബുക്കിൽ; വിമർശിച്ച് ജി സുധാകരൻ

ചുമതലയിലുണ്ടായിരുന്ന എഎസ്‌പിയെ വേദിയിലേക്ക് പരസ്യമായി വിളിച്ചുവരുത്തുകയായിരുന്നു. എഎസ്‌പിക്കുനേരേ കൈയോങ്ങുന്നതിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചു. തുടർന്ന് ആളുകൾക്കിടയിൽ അപമാനിതനായ താൻ രാജിവെക്കുകയാണെന്ന് കാണിച്ച് പോലീസ് മേധാവിക്ക് കത്തുനൽകി.

ഇത് വിവാദമായതിനെത്തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും എഎസ്‌പിയെ നേരിട്ടുവിളിച്ച് ആശ്വസിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോവിഡ് രോഗികളുടെ എണ്ണം 6800 കടന്നു; കർണാടകയിൽ 120 പേർക്ക് രോഗബാധ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us