ആവശ്യപ്പെട്ട കാലി കപ്പ് നൽകിയില്ല; ബെംഗളൂരുവിലെ കഫേ ജീവനക്കാനെ നാലംഗസംഘം മർദിച്ചു

ബെംഗളൂരു : ബെംഗളൂരു: നഗരത്തിലെ ഒരു പ്രശസ്ത കോഫി ഷോപ്പിൽ എത്തിയ ഉപഭോക്താവിന് കാലിയായ കപ്പ് നൽകാൻ വിസമ്മതിച്ചതിന് ജീവനക്കാരനെ ഇന്നലെ വൈകുന്നേരം ക്രൂരമായി ആക്രമിച്ചു.

കഫേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ മുഴുവൻ സംഭവവും പതിഞ്ഞിരുന്നു. ഇവിടെ കാപ്പി കുടിക്കാനെത്തിയ സംഘം കാലി കപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിന്റെ നയപ്രകാരം ഇത് അനുവദിക്കാൻ കഴിയില്ലെന്ന് ജീവനക്കാരൻ അറിയിച്ചു.

  ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ

പകരം ഒരു കാപ്പി വാങ്ങാൻ നിർദേശിച്ചു. ഇതിന്റെ പേരിൽ തർക്കമാകുകയും നാലുപേരും ചേർന്ന് ജീവനക്കാരനെ മർദിക്കുകയും അസഭ്യംപറയുകയുമായിരുന്നു.

മറ്റുജീവനക്കാർ ഇടപെട്ടതോടെയാണ് ആക്രമണം അവസാനിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us