കടുവകൾ ചാവുന്നത് വർധിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാനസർക്കാർ അന്വേഷിക്കും.

ബെംഗളൂരു : സംസ്ഥാനത്ത് ക്രമാതീതമായി കടുവകൾ ചാവുന്നത് വർധിച്ചതിനെക്കുറിച്ച് സംസ്ഥാനസർക്കാർ അന്വേഷിക്കും.

സ്വാഭാവികമായും അസ്വഭാവികമായും ചാവുന്ന കടുവകളുടെ എണ്ണവും ഇതിന്റെ കാരണങ്ങളും അന്വേഷണവിധേയമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കടുവകൾ ചത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന്‌ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.

കഴിഞ്ഞ അഞ്ചരവർഷത്തിനിടെ സംസ്ഥാനത്ത് 82 കടുവയാണ് ചത്തത്. ആറുമാസത്തിനിടെ 10 കടുവ ചത്തു. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെയും വനംവകുപ്പിന്റെയും കണക്കാണിത്.

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

കഴിഞ്ഞയാഴ്ചയിൽ ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് കടുവസങ്കേതത്തിൽ അഞ്ച്‌ കടുവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനംവകുപ്പ് പ്രത്യേക അന്വേഷണം നടത്തുന്നത്.

കടുവകൾ ചത്തതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ടുനൽകാൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഈശ്വർ ഖാൻഡ്രെ നിർദേശംനൽകി.

82 കടുവ ചത്തതിന്റെ കാരണമടക്കം റിപ്പോർട്ടിൽ വിശദീകരിക്കണം. കടുവകൾ ഇത്തരത്തിൽ ചത്തൊടുങ്ങുന്നത് ആശങ്കാജനകമാണെന്നും അതിനാലാണ് റിപ്പോർട്ടുതേടിയതെന്നും മന്ത്രി വിശദീകരിച്ചു.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us