കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന സംഭവം ദുഃഖകരം; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു, സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും, ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.  

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: പൊലീസുകാരുടെ സസ്​പെൻഷനിൽ റിപ്പോർട്ട് തേടി ഹൈകോടതി

ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തെ തുടർന്ന് അഞ്ച് പൊലീസുകാരെ സസ്​പെൻഡ് ചെയ്തതില റിപ്പോർട്ട് തേടി കർണാടക ഹൈകോടതി. സംസ്ഥാന സർക്കാറിനോടാണ് ദുരന്തത്തിന് പിന്നാലെയുണ്ടായ സസ്​പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ജൂൺ നാലിന് നടന്ന ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.ജി പണ്ഡിറ്റ്, ടി.എം നദാഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. ജീവനക്കാരുടെ സസ്പെൻഷൻ അത്യാവശ്യമാണോ അതോ സ്ഥലംമാറ്റിയാൽ മതിയോയെന്നും കോടതി ആരാഞ്ഞു. ഐ.പി.എസ് ഓഫീസറായ വികാസ് കുമാറിന്റെ സസ്​പെൻഷൻ പിൻവലിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായി സംസ്ഥാന സർക്കാറാണ് കോടതിയിൽ…

Read More

കേരളത്തില്‍ വീണ്ടും നിപ; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

Read More

റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പി ജയരാജൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം…

Read More

ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു

കൊച്ചി: മഞ്ഞുമ്മലിൽ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു. മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തിൽ കുമാറാണ് ആക്രമണം നടത്തിയത്.’ ആക്രമണത്തിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിയിൽ നിന്ന് ഒഴിവാക്കിയതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

Read More

4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ കർണാടക സർക്കാർ അനുമതി നൽകി

ബെംഗളൂരു: 4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ അനുമതി നൽകി കർണാടക സർക്കാർ. ഈ അധ്യയന വർഷം തന്നെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതിയാണ് കർണാടക നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിലുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങാനാണ് സർക്കാർ അനുമതി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അനുമതി നൽകിയത്. നേരത്തെയും സമാനമായ രീതിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 2019-20 വർഷത്തിൽ 1000 സ്കൂളുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ ആരംഭിക്കാനാണ്…

Read More

ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.  

Read More

ഹാസന് പുറമെ ഹൃദായാഘാതം മൂലമുള്ള മരണനിരക്കിൽ ഈ ജില്ലയും തൊട്ടുപിന്നാലെ ആശങ്കയിൽ ആയി ജനങ്ങൾ

ബെംഗളൂരു : ഹാസന് പുറമെ ഹൃദായാഘാതം മൂലമുള്ള മരണനിരക്കിൽ ദാവണഗരെ ജില്ലകൂടി ആശങ്കയിൽ. ജില്ലയിൽ ആറു മാസത്തിനിടെ മരിച്ച 75 പേരിലും 18-ഉം യുവാക്കളാണ്. ഇതിൽ മിക്കവരും ഹൃദയാരോഗ്യവുമായി ഇതുവരെ ഒരു പ്രശ്നവും ഇല്ലാത്തവരുമാണ്. ഹാസനിൽ 40 ദിവസത്തിനിടെ ഹൃദായാഘാതത്തിൽ 20 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ദാവണഗരെയിലും സമാനസ്ഥിതി. മരണപ്പെടുന്നവരിൽ യുവാക്കളുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖല ഗൗരവമായാണ് കാണുന്നത്. ഹാസനിലെ സ്ഥിതിപഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധസമിതിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാസനിൽ ബുധനാഴ്ചയും ഹൃദായാഘതംമൂലം ഒരാൾ മരിച്ചു. മുത്തനഹള്ളി ജില്ലയിലെ സനപ്പ (50) ആണ് മരിച്ചത്.…

Read More

കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

Read More

മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു. തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് മണ്ണ് മാന്തി യന്ത്രം കൊണ്ടുവരാൻ ഒരു കെട്ടിടം പൊളിക്കണം. ഇനി ഒരു കെട്ടിടം പണിയുമ്പോൾ ആവശ്യമായ സംവിധാനം ക്രമീകരിച്ച ആയിരിക്കണം. രക്ഷാപ്രവർത്തനത്തിന് യന്ത്രം കയറി വരാനുള്ള ബുദ്ധിമുട്ട് പ്രായോഗികമായി ഉണ്ടായിരുന്നു. മണ്ണ് മാറ്റി പെട്ടെന്ന് നോക്കണമെന്ന്…

Read More
Click Here to Follow Us