ബെംഗളൂരു : ഹാസന് പുറമെ ഹൃദായാഘാതം മൂലമുള്ള മരണനിരക്കിൽ ദാവണഗരെ ജില്ലകൂടി ആശങ്കയിൽ. ജില്ലയിൽ ആറു മാസത്തിനിടെ മരിച്ച 75 പേരിലും 18-ഉം യുവാക്കളാണ്.
ഇതിൽ മിക്കവരും ഹൃദയാരോഗ്യവുമായി ഇതുവരെ ഒരു പ്രശ്നവും ഇല്ലാത്തവരുമാണ്. ഹാസനിൽ 40 ദിവസത്തിനിടെ ഹൃദായാഘാതത്തിൽ 20 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ദാവണഗരെയിലും സമാനസ്ഥിതി.
മരണപ്പെടുന്നവരിൽ യുവാക്കളുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖല ഗൗരവമായാണ് കാണുന്നത്. ഹാസനിലെ സ്ഥിതിപഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധസമിതിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹാസനിൽ ബുധനാഴ്ചയും ഹൃദായാഘതംമൂലം ഒരാൾ മരിച്ചു. മുത്തനഹള്ളി ജില്ലയിലെ സനപ്പ (50) ആണ് മരിച്ചത്. വീടിനുമുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
എന്നാൽ, ദാവണഗരെയിൽ നിലവിൽ ആശങ്കപ്പെടേണ്ട സ്ഥിതിഇല്ലെന്ന് ആരോഗ്യവകുപ്പ് ജില്ലാ സർവൈവലൻസ് ഓഫീസർ ജി.ഡി. രാഘവൻ പറഞ്ഞു.
മരിച്ച മിക്കവരും പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗമുള്ളവരാണ്. പക്ഷേ യുവാക്കളുടെ മരണനിരക്ക് കൂടിയാൽ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.