TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്

ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…

Read More

വർഷങ്ങളോളം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; 49-കാരൻ അറസ്റ്റിൽ

തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിൽ ആയി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് പിടിയിലായ ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ ആണ് ബൈജു യുവതിയുമായി പരിചയത്തിലായത്. 2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു.

Read More

വ്യാപാര യുദ്ധം മുറുകുന്നു; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിന് നേരേ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി,പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 2025 മാർച്ച് 26ന് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു. ഓട്ടോമൊബൈൽ ഭാഗങ്ങളുടെ വിഷയത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് പാലിക്കണം. അതെസമയം ഇങ്ങനെയൊരു നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ 1994ലെ ഗാട്ട് (വ്യാപാരവും…

Read More

നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…

Read More

പശുക്കടത്ത് ആരോപണം : പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പണം കവർന്നു

ബെംഗളൂരു : സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ആക്രമിക്കുക മാത്രമല്ല, പ​ണം ക​വ​ർ​ന്ന​താ​യും ആരോപണം. മു​ഹ​മ്മ​ദ് നി​ഷാ​നാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികൾ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്‌ത്‌ വരികയാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോകുന്നതിനിടെ ലോ​റി…

Read More

ബെംഗളൂരുവിൽ ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും യു പി ഐ അധിഷ്ഠിത ബാങ്ക് ശാഖ തുറന്നു: എങ്ങനെ പ്രവർത്തിക്കുമെന്നറിയാൻ വായിയ്ക്കാം

ബെംഗളൂരു: ഫിൻടെക് സ്ഥാപനമായ സ്ലൈസ് ബെംഗളൂരുവിലെ കോറമംഗലയിൽ ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും യുപിഐ-പവർഡ് ബാങ്ക് ശാഖ ആരംഭിച്ചു. യുപിഐ-സംയോജിത എടിഎമ്മുകൾ, തൽക്ഷണ അക്കൗണ്ട് തുറക്കൽ, പണമിടപാടുകൾ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം ഇത് വാഗ്ദാനം ചെയ്യും . ഈ ബ്രാഞ്ചിൽ ഇടപാട് നടത്താൻ നിങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡ് പോലും ആവശ്യമില്ല. യുപിഐ മാത്രം മതി. UPI അധിഷ്ഠിത ബാങ്ക് ശാഖയിൽ എന്താണുള്ളത്? കോറമംഗലയിലെ 80 ഫീറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ശാഖയിൽ ഉപഭോക്താക്കൾക്ക് കാർഡുകൾക്ക് പകരം യുപിഐ ആപ്പ് ഉപയോഗിച്ച്…

Read More

കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്

ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…

Read More

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. സ്കൂട്ടർ വരുന്നത് കാണാതെയാണ് ബസ് പിന്നിലേക്ക് എടുത്തത്. പേട്ട ലോർഡ്സ് ജംഗ്ഷനിലായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ് ആരതി അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ഡ്രൈവറെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ആരതിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

കോട്ടയത്തെ സംഭവത്തിന്‌ പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌ നാളെ തന്നെ റിപ്പോർട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തില്‍ നിർദ്ദേശം നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച്‌ റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടല്‍ എന്ന പതിവ് നടപടി.

Read More

ബിന്ദു സർക്കാർ അനാസ്ഥയുടെ ഇര; വിമർശിച്ച് രാജീവ്‌ ചന്ദ്രശേഖർ

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന് നീതി കിട്ടണമെന്നും മന്ത്രിമാർക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകും. കോൺഗ്രസ് നേതാക്കൾ യൂറോപ്പിലേക്ക് പോകും. സാധാരണക്കാർക്ക് ആശ്രയിക്കാൻ സർക്കാർ ആശുപത്രി മാത്രമേയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

Read More
Click Here to Follow Us