പൊതുസ്ഥലത്ത് ലഹരി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ല​ഹ​രി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽപ്പിച്ച് നാട്ടുകാർ. നെ​ല​മം​ഗ​ല​യി​ലാണ് സംഭവം. കു​ടു​രു​ഗെ​രെ ഓം ​സാ​യി ലേ​ഔ​ട്ട് പ​രി​സ​ര​ത്ത് നിന്നാണ് റു​ബ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണിയാൾ. ബെംഗളൂരു ന​ഗ​ര​ത്തി​ൻ്റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അധികൃതർ, നാ​ട്ടു​കാ​ർക്ക് നിർദേശം നൽകിയിരുന്നു. ല​ഹ​രി​ക്ക​ടി​മ​യാ​യ യുവാവ് മുന്നേ ല​ഹ​രി​യി​ൽ​ നി​ന്ന് മു​ക്തി നേ​ടാ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ ഇയാൾ വീ​ണ്ടും ല​ഹ​രി ഉ​പ​യോ​ഗം തു​ട​ർ​ന്നു. അതെസമയം ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​നാ​യ…

Read More

മാനദണ്ഡങ്ങൾ പാലിച്ചില്ല; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് ബെസ്‌കോം

ബെംഗളൂരു : അഗ്നിസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോം. ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് സ്റ്റേഡിയത്തിനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വലിയ ആൾക്കൂട്ടം ഒത്തുചേരാറുള്ള സ്റ്റേഡിയത്തിൽ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പുചുമതല. വൈദ്യുതിബന്ധം വിച്ഛേദിക്കാനാവശ്യപ്പെട്ട് നേരത്തേ ഫയർ ആൻഡ് എമർജൻസി സർവീസസ് വിഭാഗം ബെസ്‌കോമിന് കത്തുനൽകിയിരുന്നു. ഇതനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കാനാവശ്യപ്പെട്ട് ബെസ്‌കോം ക്രിക്കറ്റ് അസോസിയേഷന് നോട്ടീസും നൽകി. പക്ഷേ, നടപടിയുണ്ടായില്ല. തുടർന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇതുസംബന്ധിച്ച കേസിൽ വൈദ്യുതി നൽകുന്നത് തുടരുന്നതിന്റെ പേരിൽ…

Read More

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി വെന്തുമരിച്ചു

child

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് ദാരുണ സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ മകളാണ് മരിച്ചത്. കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളിയ കുഞ്ഞിന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ…

Read More

പൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ

ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക. കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്. അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി…

Read More

നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ 65 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്

ബെംഗളൂരു : നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ വർധിച്ചെന്ന് റിപ്പോർട്ട് 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ. 2021ൽ ഇത് 341 ആയി വർധിച്ചു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം മെയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഗീയ സംഘർഷങ്ങളിൽ 133.31 ശതമാനം വർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ…

Read More

കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി

ബെംഗളൂരു: കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി. പ്രതിപക്ഷ നേതാവ് ആർ.അശോകയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നുവെന്നും അധികാരം പിടിക്കാനാണ് ഡി.കെ ശിവകുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറും. കോൺഗ്രസിലെ എല്ലാ എം.എൽ.എമാർക്കും മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നതിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് ഫണ്ടിന്റെ കുറവുണ്ട്. ഇതുമൂലം എം.എൽ.എമാർ നിരാശയിലാണ്. പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാൽമികി കോർപറേഷൻ അഴിമതിയിൽ ഹൈകോടതി സി.ബി.ഐ…

Read More

ന​വ​വ​ധു റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ; മരണത്തിന് കാരണം ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമെന്ന് ആരോപണം

ബെംഗളൂരു : ആറ് മാസം മുന്നേ വിവാഹിതയായ യുവതിയെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദാ​വ​ൻ​ഗ​രെ ച​ന്ന​ഗി​രി സ്വ​ദേ​ശി​നി വി​ദ്യ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥനായ ശി​വു എ​ന്ന​യാ​ളെ​യാ​ണ് യുവതി വി​വാ​ഹം ക​ഴി​ച്ച​ത്. വിവാഹത്തിന് ശേഷം ഇ​രു​വ​രും ബം​ഗ​ളൂ​രു ശ​ങ്ക​ർ​പു​ര​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ജൂ​ൺ 30ന് ​വി​ദ്യ​യെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭ​ർ​ത്താ​വ് ശി​വു ശ​ങ്ക​ർ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അ​ര​സി​ക്ക​രെ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കഴിഞ്ഞ ദിവസം വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.…

Read More

മൃതദ്ദേഹത്തിൽ ട്രെയിനിൽ നിന്ന്വീണതിന്റെ ലക്ഷണം ഇല്ല; യുവ സന്യാസി മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം

sanyasi

തൃശ്ശൂ‍ർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേയ്ക്കും കുന്നംകുളം പൊലീസിനും പരാതി നല്‍കി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകനായ ശ്രീബിന്‍ (37) എന്ന ബ്രഹ്‌മാനന്ദ ഗിരിയെയാണ് ഖമ്മം സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലേക്ക് ട്രെയിനില്‍ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ…

Read More

തലപ്പത്ത് ഉടൻ മാറ്റമുണ്ടാകില്ല; മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും

ബെംഗളൂരു : കർണാടകത്തിൽ സർക്കാരിന്റെ തലപ്പത്ത് ഉടൻ മാറ്റമുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് പ്രതിനിധിയായ രൺദീപ് സിങ് സുർജേവാലയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. സിദ്ധരാമയ്യക്കൊപ്പം നിൽക്കുകമാത്രമാണ് തനിക്കിപ്പോൾ ചെയ്യാനുള്ളതെന്നും മറ്റ് മാർഗമില്ലെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനമാണ് എന്നും നടപ്പാക്കുകയെന്നും ശിവകുമാർ പറഞ്ഞു. പാർട്ടിയുടെ വിജയത്തിനുവേണ്ടി താൻ മാത്രമല്ല, പ്രവർത്തിച്ചത്. ലക്ഷക്കണക്കിന് പ്രവർത്തകരുടെ അധ്വാനമുണ്ട്. ആദ്യം അവരെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞു. അഞ്ചുവർഷവും താൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും അതിൽ സംശയംവേണ്ടെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് 100 എംഎൽഎമാർ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ അപകടം; ഒരു സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് മരിച്ചത്.

Read More
Click Here to Follow Us