കൊൽക്കത്തയിൽ ഇഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി 1.5 കോടി തട്ടി, രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ടുപേരെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും കൂട്ടാളിയായ സിന്നർ അലിയുമാണ് പിടിയിലായത്. രബീന്ദ്രസാനി ആസ്ഥാനമായുള്ള ഒരു മണല്‍ ഖനന വ്യവസായിയില്‍ നിന്ന് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി 1.5 കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്. 2023 നും 2025 ജൂണിനും ഇടയില്‍ ഇവർ വിപുലമായ ഒരു തട്ടിപ്പ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കാലയളവില്‍ ഇഡി ഉദ്യോഗസ്ഥരായി മാത്രമല്ല, ഒരു ആന്റി-ട്രാഫിക്കിംഗ് കമ്മിറ്റിയുടെ…

Read More

യാത്രക്കിടയില്‍ വിമാനത്തിൻ്റെ വിൻഡോ ഇളകി; പരിഭ്രാന്തിയിലായി സ്പൈസ് ജെറ്റ് യാത്രക്കാർ

പൂന്നെ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Read More

ഷോ റൂമിൽ നിന്ന് ഇറക്കി കൊണ്ട് വരുന്ന വഴിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് കാർ

തൃശൂര്‍: ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന മുരിങ്ങൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു. പുരിങ്ങോരില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ എടുത്ത കുഴിയിലാണ് കാര്‍ പെട്ടത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശികളായ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു. അഞ്ചുമണിക്ക് ആയിരുന്നു അപകടം. പുതുതായി ഷോറൂമില്‍ നിന്നെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണം നടക്കുന്ന റോഡായിട്ടും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വന്ന് കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് യാത്രക്കാരനായ മനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു

Read More

അക്രമാസക്തനായ നായ കടിച്ചത് 20 ഓളം പേരെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ ഇരുപതോളം പേർക്ക് കടിയേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. എന്നാൽ നായയെ കണ്ടെത്താനായില്ല. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. നായയെ കണ്ടെത്താനുള്ള ശ്രമം വീണ്ടും രാവിലെ പുനഃരാരംഭിക്കും.

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു

കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു. അരിപ്പ വേങ്കൊല്ലയിൽ താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Read More

16കാരനായ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ എത്തിച്ച് പീഡിപ്പിച്ചു, 40 കാരിയായ അധ്യാപിക അറസ്റ്റിൽ

വിദ്യാര്‍ത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. നാല്‍പതുകാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് 16 കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസ്സിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിന് മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്‌കൂള്‍ പരിപാടിക്കിടയിലാണ്…

Read More

യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്പൈസ് ജെറ്റ്; യാത്രക്കിടയില്‍ വിമാനത്തിൻ്റെ വിൻഡോ ഇളകിയാടി

പൂന്നെ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത

ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇനി ഒരാഴ്ച കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.. അതുപോലെ, ജൂലൈ 6 വരെ വ്യാപകമായ മഴ (കർണാടക കാലാവസ്ഥ) തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജൂലായ് ഒൻപത് വരെ തീരദേശ ജില്ലകളിലും ഉൾനാടൻ ജില്ലകളിലും മഴ കനക്കും.ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെളഗാവി, ശിവമോഗ, ഹാസൻ, കുടക്, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്. ബിദർ, ധർവാഡ്, കലബുറഗി ജില്ലകളിൽ ഒരാഴ്ച…

Read More

സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എം സ്വരാജ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാതലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മുതല്‍ തന്നെ പിന്തുണച്ചവരെ ഉള്‍പ്പടെ ഹീനമായി ആക്രമിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും സ്വരാജ് വിമര്‍ശനം ഉയര്‍ത്തി. 90 വയസായ നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെയും എഴുത്തുകാരി കെ ആര്‍ മീരയെയും ഹരിത സാവിത്രിയെയും ഹീനമായി ആക്രമിച്ചു. സ്ത്രീകളായതിനാല്‍ ആക്രമണത്തിന്റെ ശക്തിയും വര്‍ദ്ധിച്ചു വരികയാണ്. ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും തളര്‍ന്ന് പോവുന്നവരല്ല ഇവരൊന്നും. സാംസ്‌കാരിക രംഗത്തെ മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തും വിധം വലതുപക്ഷത്തിനനുകൂലമായി…

Read More

ആലപ്പുഴയിൽ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.’ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.…

Read More
Click Here to Follow Us