കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: പന്നിത്തടത്ത് കെ.എസ്.ആർ.ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയും ആണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

Read More

ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പത്തുകിലോ മാനിറച്ചി‌ കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുരയിലെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 10 കിലോ മാനിറച്ചിയും മൂന്ന് മാനിന്റെ തലകളും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സത്തനൂർ റെയ്‌ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കനകപുരി ഉയ്യമ്പള്ളി ഗ്രാമത്തിലെ പ്രദീപ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ നടത്തിയ റെയ്ഡിലാണ് മാംസം പിടികൂടിയത്. ഇവിടെനിന്ന് 12 മാനിന്റെ കൈകാലുകളും പിടിച്ചെടുത്തു. പ്രതികൾ കനകപുരയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾക്കും മറ്റ് വാണിജ്യസ്ഥാപനങ്ങൾക്കും മാംസം വിൽക്കുന്നവരാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദീപ് ഉൾപ്പെടെയുള്ള മൂന്നംഗസംഘം റെയ്ഡ് സമയത്ത് ഓടിരക്ഷപ്പെട്ടു.…

Read More

വനിതാ ജീവനക്കാരുടെ ശുചിമുറിയിലെ വീഡിയോ പകർത്തി; ബെംഗളൂരുവിൽ ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഇൻഫോസിസിലെ സ്ത്രീകളുടെ വിശ്രമമുറിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്ന ടെക്കിയെ കമ്പനിയിലെ സഹപ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള ടെക്കിയായ സ്വപ്‌നിൽ നാഗേഷാണ് അറസ്റ്റിലായ പ്രതി. അതേ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ സഹപ്രവർത്തക ജൂലൈ ഒന്നിന് ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇൻഫോസിസ് ഒരു വർക്ക് ഫ്രം ഹോം കമ്പനിയാണ്, എല്ലാ ജീവനക്കാരും മാസത്തിൽ 10 ദിവസം ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. അങ്ങനെ, ജൂൺ 30 ന് ഞാൻ ഓഫീസിൽ എത്തിയപ്പോൾ, സ്ത്രീകളുടെ ടോയ്‌ലറ്റിന് അടുത്തുള്ള…

Read More

വി.എസിന്റെ നില അതിഗുരുതരം; ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നു

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് നേരിയ നിലയിൽ പ്രതികരിക്കുന്നു. എന്നാൽ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. ഡയാലിസിസും തുടരുകയാണ്. തലച്ചോറിന്റെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ പ്രത്യേക മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ കക്ഷി നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ മകൻ അരുൺകുമാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.

Read More

ബെംഗളൂരുവിൽ യുവാക്കളുടെ മനംകവർന്ന് ‘ഡ്യൂപ്ലിക്കേറ്റ് വിവാഹ’ പാർട്ടികൾ; സംഭവം ഇങ്ങനെ

ബെംഗളൂരു : ബെംഗളൂരുവിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ എന്നറിയപ്പെടുന്ന ഈ പുതിയ ആഘോഷത്തിന് നഗരവാസികളായ ചെറുപ്പക്കാരിൽനിന്ന് മികച്ച പ്രതികരണം. യുവാക്കളുടെ മനംകവർന്ന വിവാഹസത്കാരത്തിൽ പങ്കെടുക്കുന്നതിനു ടിക്കറ്റെടുക്കണം. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണ് പാർട്ടി സംഘടിപ്പിക്കുന്നത്. ഏതാനും ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. 500 മുതൽ 3000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. ടിക്കറ്റുമായി പാർട്ടിക്കെത്തിയാൽ പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹത്തിന്റെ സത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക്…

Read More

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായി

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോക്ടർ  ഹാരിസ് ചിറക്കലിനെതിരായ നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നാളെ ആരോഗ്യ മന്ത്രിക്ക് കൈമാറും.ശേഷമാകും ഇതിൻമേലുള്ള തുടർ നടപടി. ഹാരിസിനെതിരെ നടപടിയുണ്ടാകുമോയെന്നതറിയാനായി കേരളം കാത്തിരിക്കുകയാണ്.വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ…

Read More

ബെംഗളൂരു റൂറൽ ജില്ലയുടെ പേര് മാറി; ഇനി ഇങ്ങനെ അറിയപ്പെടും; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : നന്ദിഹിൽസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഹോസ്‌കോട്ടെ, ദേവനഹള്ളി, ദൊഡ്ഡബല്ലാപുർ, നെലമംഗല എന്നീ താലൂക്കുകൾ അടങ്ങുന്ന ബെംഗളൂരു റൂറൽ നിലവിൽ വന്നത് 1986-ലാണ്. മേയിൽ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ജില്ലയുടെ പേരും മാറ്റിയത്. ബെംഗളൂരു അർബൻ ജില്ല വിഭജിച്ചാണ് പുതിയ ജില്ലയുണ്ടാക്കിയത്. പിന്നീട് ബെംഗളൂരു റൂറൽ വിഭജിച്ച് രാമനഗര ജില്ല രൂപവത്കരിച്ചിരുന്നു. ചിക്കബല്ലാപുര ജില്ലയിലെ ബാഗപ്പള്ളി…

Read More

കനത്ത മഴ തുടരുന്നു: സംസ്ഥാനത്തെ ഈ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂർ, ഉത്തര കന്നഡ, കുടക്, ദക്ഷിണ കന്നഡ തുടങ്ങി വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ ശക്തം. പലയിടത്തും കനത്ത മഴയെ തുടർന്ന് ഗതാഗതം താറുമാറായി. ചിക്കമഗളൂർ ജില്ലയിലെ മലനാട് മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. പശ്ചിമഘട്ടത്തിൽ കനത്ത മഴ പെയ്തു, ദേശീയ പാതയ്ക്ക് കുറുകെ ഒരു കൂറ്റൻ മരം കടപുഴകി വീണു. ശൃംഗേരി താലൂക്കിലെ കെരേകേറ്റിനടുത്തുള്ള ദേശീയപാത 169 ൽ ബുധനാഴ്ച കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. പലയിടത്തും വാഹനങ്ങൾ നിശ്ചലമായിരുന്നു, അങ്കണവാടി, പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്ക് അവധി. ചിക്കമംഗളൂരു, കോപ്പ, ശൃംഗേരി,…

Read More

ബ്രിട്ടീഷ് നാവികസേനയുടെ എഫ് -35 യുദ്ധവിമാനം കേരള ടൂറിസത്തിന്റെ പരസ്യ മോഡൽ

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് നാവിക സേനയുടെ എഫ്-35 യുദ്ധവിമാനം. ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ വിഷയം കേരള ടൂറിസം പ്രമോഷന്റെ ഭാഗമായി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരളം ടൂറിസം ഇത്തരത്തിലൊരു പോസ്റ്റര്‍ പങ്കു വെച്ചിട്ടുള്ളത്. കേരളത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടി, ഒരിക്കലും വിട്ടു പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലമാണിതെന്നാണ് എഫ് -35 വിമാനം നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രം വെച്ചുള്ള പരസ്യ പോസ്റ്റര്‍. ‘കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന്‍ താല്‍പ്പര്യമില്ല’ എന്നു കുറിച്ചുകൊണ്ട് എഫ് -35 വിമാനം ഫൈവ് സ്റ്റാര്‍ നല്‍കി ശുപാര്‍ശ…

Read More

അമ്മയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി; വീട്ടുജോലിക്കാരന്‍ അറസ്റ്റിൽ

ഡൽഹി: ലജ്പത് നഗറിൽ ഇരട്ട കൊലപാതകം. വീട്ടുജോലിക്കാരന്‍ സ്ത്രീയേയും മകനേയും അതിദാരുണമായി കൊലപ്പെടുത്തി. രുചികാ സെവാനി (42), ഇവരുടെ മകന്‍ കൃഷ് സെവാനി (14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ വീട്ടുജോലിക്കാരനും ഡ്രൈവറുമായ മുകേഷ് (24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും മകനെയും ആവർത്തിച്ച് വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് കുൽദീപ് സെവാനി അധികൃതരെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പടികളിലും ഗേറ്റിലും രക്തക്കറകൾ കണ്ടതോടെയാണ് കുൽദീപ് സെവാനി പോലീസിൽ വിവരമറിയിച്ചത്. ഭാര്യയെയും മകനെയും ഫോണില്‍ വിളിച്ചിട്ട്…

Read More
Click Here to Follow Us