ബെംഗളൂരു റൂറൽ ജില്ലയുടെ പേര് മാറി; ഇനി ഇങ്ങനെ അറിയപ്പെടും; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : നന്ദിഹിൽസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നാക്കി മാറ്റാനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു.

ഹോസ്‌കോട്ടെ, ദേവനഹള്ളി, ദൊഡ്ഡബല്ലാപുർ, നെലമംഗല എന്നീ താലൂക്കുകൾ അടങ്ങുന്ന ബെംഗളൂരു റൂറൽ നിലവിൽ വന്നത് 1986-ലാണ്.

മേയിൽ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ജില്ലയുടെ പേരും മാറ്റിയത്.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബെംഗളൂരു അർബൻ ജില്ല വിഭജിച്ചാണ് പുതിയ ജില്ലയുണ്ടാക്കിയത്. പിന്നീട് ബെംഗളൂരു റൂറൽ വിഭജിച്ച് രാമനഗര ജില്ല രൂപവത്കരിച്ചിരുന്നു.

ചിക്കബല്ലാപുര ജില്ലയിലെ ബാഗപ്പള്ളി ടൗണിന്റെ പേര് ഭാഗ്യനഗര എന്ന് മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു. ആന്ധ്രയോട് ചേർന്ന് കിടക്കുന്ന ചിക്കബല്ലാപുരയിലെ ‘ബാഗപള്ളി’ തെലുഗു പേരായതിനാലാണ് മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts