കൊൽക്കത്തയിൽ ഇഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി 1.5 കോടി തട്ടി, രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ

രണ്ടുപേരെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും കൂട്ടാളിയായ സിന്നർ അലിയുമാണ് പിടിയിലായത്. രബീന്ദ്രസാനി ആസ്ഥാനമായുള്ള ഒരു മണല്‍ ഖനന വ്യവസായിയില്‍ നിന്ന് മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി 1.5 കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

2023 നും 2025 ജൂണിനും ഇടയില്‍ ഇവർ വിപുലമായ ഒരു തട്ടിപ്പ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കാലയളവില്‍ ഇഡി ഉദ്യോഗസ്ഥരായി മാത്രമല്ല, ഒരു ആന്റി-ട്രാഫിക്കിംഗ് കമ്മിറ്റിയുടെ തലവന്മാരായും പ്രതികള്‍ ആള്‍മാറാട്ടം നടത്തി.

വ്യാജ ഇഡി ബോർഡ് പ്ലേറ്റുകള്‍ പതിച്ച വെള്ള ഫോർച്യൂണർ എസ്‌യുവിയിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. സിജിഒ കോംപ്ലക്‌സ്, മറ്റ് സർക്കാർ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബിസിനസുകാരെ വിളിച്ചുവരുത്തി, പണം നല്‍കിയില്ലെങ്കില്‍ അന്വേഷണങ്ങള്‍, അറസ്റ്റ്, സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ എന്നിവ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഘോഷം മാറ്റിവെച്ച് ജനങ്ങളിലേക്ക്; ഡി.കെ. ശിവകുമാറിലെ 'പൊതുപ്രവർത്തകനെ' പ്രശംസിച്ച് തേജസ്വി സൂര്യയുടെ കുറിപ്പ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us