കോടതി വളപ്പിലും നാത്തൂന്‍മാരുടെ ഒന്നാന്തരം പൊരിഞ്ഞ അടി; കാരണം ഇത്

ആലപ്പുഴ: കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ഇരുവരും കോടതിയില്‍ എത്തിയത് . എത്തിയത്.

കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതിവളപ്പില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്.

ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു.

കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്.

ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്.

ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

മുടിപിടിച്ച് വലിക്കുന്നതും മുഖത്തടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവും കുടുംബാംഗങ്ങളും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts