മാനദണ്ഡങ്ങൾ പാലിച്ചില്ല; ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് ബെസ്‌കോം

ബെംഗളൂരു : അഗ്നിസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ച് വൈദ്യുതിവിതരണ കമ്പനിയായ ബെസ്‌കോം.

ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് സ്റ്റേഡിയത്തിനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

വലിയ ആൾക്കൂട്ടം ഒത്തുചേരാറുള്ള സ്റ്റേഡിയത്തിൽ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തിന്റെ നടത്തിപ്പുചുമതല.

വൈദ്യുതിബന്ധം വിച്ഛേദിക്കാനാവശ്യപ്പെട്ട് നേരത്തേ ഫയർ ആൻഡ് എമർജൻസി സർവീസസ് വിഭാഗം ബെസ്‌കോമിന് കത്തുനൽകിയിരുന്നു.

  ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ഇതനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കാനാവശ്യപ്പെട്ട് ബെസ്‌കോം ക്രിക്കറ്റ് അസോസിയേഷന് നോട്ടീസും നൽകി. പക്ഷേ, നടപടിയുണ്ടായില്ല.

തുടർന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇതുസംബന്ധിച്ച കേസിൽ വൈദ്യുതി നൽകുന്നത് തുടരുന്നതിന്റെ പേരിൽ ഹൈക്കോടതി ബെസ്‌കോമിനെ വിമർശിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി.

 

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ല"; വിവാദ പരാമർശവുമായി ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗ്‌വത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us