പ്രധാനമന്ത്രി എത്തിയേക്കും; കാത്ത് കാത്തിരുന്ന നമ്മമെട്രോ യെല്ലോലൈൻ ഉൽഘാടനം ആഗസ്റ്റ് ആദ്യവാരം.

ബെംഗളൂരു: നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, സിൽക്ക് ബോർഡ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നു.

ലഭ്യമായ ഏറ്റവുംപുതിയ വിവരമനുസരിച്ച് ആഗസ്റ്റ് ആദ്യത്തോടെ ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ റീച്ചിൽ മെട്രോ ട്രെയിൽ ഓടിത്തുടങ്ങും.

അവസാന ഘട്ട സുരക്ഷാപരിശോധന ഈ മാസം 15 ന് ആരംഭിക്കും അത് 2-3 ദിവസം നീണ്ടുനിൽക്കുമെന്ന് ബി.എം.ആർ.സി. എൽ അറിയിച്ചു.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

തുടർന്ന് സ്വതന്ത്ര ഏജൻസികളുടെ സുരക്ഷാപരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം യെല്ലോ ലൈൻ യാത്രക്കാർക്കായി തുറന്ന് കൊടുക്കും.

ആദ്യം ഡ്രൈവറില്ലാത്ത 3 ട്രെയിനുകൾ കൊണ്ടായിരിക്കും യെല്ലോ ലൈനിൽ സർവ്വീസ് തുടങ്ങുക.

16 സ്റ്റേഷനുകൾ ആണ് ഈ റീച്ചിൽ ഉള്ളത് , 3 ട്രെയിനുകൾ ഉപയോഗിച്ച് ഭാഗികമായി മാത്രം സർവ്വീസ് തുടങ്ങുന്നതിനാൽ 20-25 മിനിട്ട് ഇടവിട്ട് ആയിരിക്കും യെല്ലോ ലൈനിൽ സർവീസുകൾ ഉണ്ടാവുക, 2026 മാർച്ചിൽ 15 ട്രെയിനുകളുമായി പൂർണതോതിൽ സർവ്വീസ് ആരംഭിക്കുമെന്ന്  1 അധികൃതർ അറിയിച്ചു.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

സിൽക്ക് ബോർഡിന് സമീപത്ത് ആയിരിക്കും ഉൽഘാടന ചടങ്ങുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡി യെല്ലോ ലൈൻ ഉൽഘാടനചടങ്ങുകൾക്ക് എത്തിയേക്കും.metrometronammametro

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts