ബോളിവുഡില്‍ നിന്നും നിരന്തരമായി ഉയര്‍ന്ന് വരുന്ന വിവാഹമോചന വാര്‍ത്തകളില്‍ ഒന്നാണ് നടി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട് തന്നെയാണ് ചർച്ച. താരങ്ങള്‍ക്കിടയില്‍ വിവാഹമോചന തര്‍ക്കവും മറ്റ് പ്രശ്നങ്ങളും നടക്കുന്നതായിട്ടാണ് അഭ്യൂഹങ്ങള്‍. ഇത് ശരിവെക്കുന്ന തരത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ ഐശ്വര്യ റായിയെ കൂട്ടാതെ അഭിഷേക് ബച്ചന് തനിച്ചാണ് വന്നത്. ഇതിനോട് അനുബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് അയോധ്യയിലെ ചടങ്ങിന് എത്തിയിരുന്നത്. രണ്‍ബീര്‍…
Read MoreDay: 23 January 2024
കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: ശനിയാഴ്ച മുതൽ കാണാതായ അധ്യാപികയുടെ മൃതദേഹം മണ്ഡ്യയിലെ മെലുകോട ഭാഗത്ത് ക്ഷേത്രത്തിനടുത്ത മൈതാനിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ്(28) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ ദീപിക വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മൈതാനത്തിന്റെ മൂലയിൽ ദുർഗന്ധം…
Read Moreതൃഷയ്ക്ക് ഒരു കോടിയുടെ മാല സമ്മാനിച്ച് വിജയ്; ഗോസിപ്പ് വാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് ഇട്ട് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
നീണ്ട ഇടവേളയ്ക്ക് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ വിജയും തൃഷയും ഒന്നിച്ചെത്തിയിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ച് നായികാ നായകന്മാരായി അഭിനയിക്കുന്നവരെ കുറിച്ച് ഗോസിപ്പുകള്‍ പരക്കുന്നത് സാധാരണമാണ്. സമാനമായ രീതിയില്‍ വിജയ്-തൃഷ കൂട്ടുകെട്ടിനെ കുറിച്ചും നിരവധി ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. വിജയുടെ കുടുംബത്തില്‍ ഭിന്നതയുണ്ടായതായും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വരെ കഥകള്‍ വന്നു. എന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലൊരു വെളിപ്പെടുത്തലാണ് സിനിമാലോകത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. വിലകൂടിയ നെക്ലേസ് വിജയ് തൃഷയ്ക്ക് സമ്മാനമായി നല്‍കിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്തിടെ ഒരു യൂട്യൂബ്…
Read Moreബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു
വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.
Read Moreവാഹനാപകടത്തെ തുടർന്നുള്ള തർക്കം; ക്യാബ് ഡ്രൈവറെ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു
ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ്. ജനുവരി 15 ന് നഗരത്തിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്റെ കാറിന്റെ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു. മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ…
Read Moreഅയോധ്യയിൽ താൻ നിർമ്മിച്ച വിഗ്രഹം പ്രതിഷ്ഠിച്ച സന്തോഷം പങ്കുവച്ച് ശില്പി
ബെംഗളൂരു: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ താന്‍ നിര്‍മിച്ച വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശില്‍പ്പി അരുണ്‍ യോഗിരാജ്. ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യന് താനാണെന്നു കരുതുന്നതായി അരുണ്‍ പ്രതികരിച്ചു. “എന്റെ പൂര്‍വികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാന് ശ്രീരാമന്റെയും അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. ചിലപ്പോള്‍ ഞാനൊരു സ്വപ്നലോകത്താണെന്ന് തോന്നുന്നു”- അരുണ്‍ യോഗിരാജ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അരുണ്‍ നിര്‍മിച്ചത്. അഞ്ചുവയസുള്ള ബാലനായ രാമന്റെ രൂപത്തില്‍ താമരയ്ക്കുള്ളില്‍ നില്ക്കുന്ന വിധത്തിലാണ് വിഗ്രഹം. വിഗ്രഹത്തിന്റെ പ്രഭാമണ്ഡലത്തില്‍ ഇരുവശത്തും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും…
Read More‘റാം റഹീം’ ; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് വ്യത്യസ്തമായ പേരിട്ട് മാതാപിതാക്കൾ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന തിങ്കളാഴ്ച, ഇതേ മുഹൂർത്തത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഒട്ടേറെ പേരാണ് ആവശ്യപ്പെട്ടത്. രാവിലെ 11.45നും 12.45നും ഇടയ്ക്കുള്ള ‘അഭിജിത് മുഹൂർത്തം’ നോക്കി പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്. എന്നാൽ ഇ കുഞ്ഞിന്റെ പേരാണ് ഇപ്പോൾ വൈറൽ ആയി…
Read Moreഅയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; രാംലല്ലയെ കണ്ടുതൊഴാൻ പതിനായിരങ്ങൾ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ. ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്. ദർശനത്തിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ഇന്നലെ രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്തരാൽ തിങ്ങി നിറഞ്ഞു. ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെയുമാണു ദർശനം അനുവദിക്കുക. പുലർച്ചെ 6.30ന് ജാഗരൺ ആരതിയോടെ ക്ഷേത്രം…
Read Moreയുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തൃശ്ശൂർ: ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി
ബെംഗളൂരു : സംസ്ഥാനത്ത് 161 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾകൂടി മരിച്ചു. മൈസൂരുവിലാണ് മരണമുണ്ടായത്. 4967 സാംപിളുകളാണ് പരിശോധിച്ചത്. 3.24 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
Read More