സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയ കേസെടുത്ത് ദേശീയ വനിതാ കമീഷൻ

ന്യൂഡൽഹി : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ലോകേഷ് കനകരാജിൻറെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുണ്ടായില്ലെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസംഗത്തിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും…

Read More

നടി തൃഷ വിവാഹിതയാകുന്നു; വരൻ മലയാളി നിർമ്മാതാവ് 

ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാനിര്‍മാതാവാണ് വരനെന്നാണ് സൂചന. നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്‍റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു. 2015 ല്‍…

Read More

നടി തൃഷ എന്റെ ഭാര്യയാണ്, വിജയിയുടെ കൂടെ അവൾ അഭിനയിക്കുന്നത് ഇഷ്ടമല്ല ; എ.എൽ സൂര്യ

തെന്നിന്ത്യൻ നടി തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തൃഷ തന്റെ ഭാര്യയാണെന്ന ആരോപണം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തൃഷയെ കുറിച്ചും നടന്മാരായ വിജയ്, വിക്രം എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണം താരം ഉന്നയിച്ചിരുന്നു. തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് പറഞ്ഞാണ് സൂര്യ സംസാരിച്ച്‌ തുടങ്ങുന്നത്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടിയെ കൊണ്ട്…

Read More

14 വര്‍ഷത്തിന് ശേഷം വീണ്ടും വിജയ്‌യും തൃഷയും ഒന്നിക്കുന്നു

ചെന്നൈ: 14 വര്‍ഷത്തിന് ശേഷം തമിഴിലെ ഭാഗ്യ ജോഡികളായ വിജയ്‌യും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ എന്ന ചിത്രത്തിൽ തൃഷ എത്തുമെന്നാണ് റിപ്പോർട്ട്. സാമന്തയാണ് ചിത്രത്തിൽ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. കോളിവുഡിൽ ഒരു കാലത്ത് ഭാഗ്യ ഹിറ്റ് ജോഡികൾ എന്നാണ് വിജയ്‌യും തൃഷയും അറിയപ്പെട്ടിരുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കാനൊരുങ്ങുന്നത്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ യാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.…

Read More
Click Here to Follow Us