നടി തൃഷ എന്റെ ഭാര്യയാണ്, വിജയിയുടെ കൂടെ അവൾ അഭിനയിക്കുന്നത് ഇഷ്ടമല്ല ; എ.എൽ സൂര്യ

തെന്നിന്ത്യൻ നടി തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തൃഷ തന്റെ ഭാര്യയാണെന്ന ആരോപണം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തൃഷയെ കുറിച്ചും നടന്മാരായ വിജയ്, വിക്രം എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണം താരം ഉന്നയിച്ചിരുന്നു.

തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് പറഞ്ഞാണ് സൂര്യ സംസാരിച്ച്‌ തുടങ്ങുന്നത്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടിയെ കൊണ്ട് പോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍. റോഡിലൂടെ പോകുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഞാനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ പറ്റിയാണ് പറയുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു.

നടന്‍ വിജയും അവളുമായിട്ടുള്ള സൗഹൃദം തനിക്കിഷ്ടമല്ലെന്ന് സൂചിപ്പിച്ച സൂര്യ അതിന്റെ കാരണവും വിശദീകരിച്ചു. ‘വിജയുടെ കൂടെയുള്ള ചില ചിത്രങ്ങള്‍ അവള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നതെന്നാണ്’, സൂര്യയുടെ ആരോപണം.

മാത്രമല്ല തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അവളെന്റെ ഭാര്യയാണെന്ന് തെളിയിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. തൃഷയുടെ അമ്മയുമായി താന്‍ സംസാരിക്കാറുണ്ടെന്നും’, സൂര്യ കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ തൃഷയ്‌ക്കെതിരെ വന്ന ആരോപണം വലിയ രീതിയിലാണ് ചര്‍ച്ചയാവുന്നത്. പ്രശസ്തിയ്ക്ക് വേണ്ടിയാണ് സൂര്യ ഇങ്ങനൊരു പ്രശ്‌നവുമായി വന്നതെന്നും അതല്ലാതെ ഇതിന് പിന്നില്‍ വേറൊരു കാര്യവുമില്ലെന്നാണ് ആരാധകരടക്കം പറയുന്നത്. ഇതിനൊപ്പം നേരത്തെ മറ്റൊരു വിവാഹം കഴിച്ച സൂര്യയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം നടി ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മാറി നടക്കുകയാണ് നടി ചെയ്തിട്ടുള്ളത്.

ചെന്നൈക്കാരനായ വരുണ്‍ മാനിയന്‍ എന്ന ബിസിനസുകാരനുമായിട്ടാണ് തൃഷയുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹത്തിന് ശേഷം തൃഷ അഭിനയിക്കരുതെന്ന് വരുണ്‍ നിബന്ധന വെച്ചിരുന്നുവെന്നും അതാണ് ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയതെന്നുമാണ് മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. മാത്രമല്ല ചില നടന്മാരുമായിട്ടുള്ള നടിയുടെ സൗഹൃദവും പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ വിജയ് നായകനായി അഭിനയിക്കുന്ന ലിയോ എന്ന സിനിമയിലാണ് തൃഷ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നത്. കാശ്മീരിലടക്കം ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മുന്‍പ് തമിഴിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച തൃഷയും വിജയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ലിയോ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us