14 വര്‍ഷത്തിന് ശേഷം വീണ്ടും വിജയ്‌യും തൃഷയും ഒന്നിക്കുന്നു

ചെന്നൈ: 14 വര്‍ഷത്തിന് ശേഷം തമിഴിലെ ഭാഗ്യ ജോഡികളായ വിജയ്‌യും തൃഷയും വീണ്ടും ഒന്നിക്കുന്നു. വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ എന്ന ചിത്രത്തിൽ തൃഷ എത്തുമെന്നാണ് റിപ്പോർട്ട്. സാമന്തയാണ് ചിത്രത്തിൽ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

കോളിവുഡിൽ ഒരു കാലത്ത് ഭാഗ്യ ഹിറ്റ് ജോഡികൾ എന്നാണ് വിജയ്‌യും തൃഷയും അറിയപ്പെട്ടിരുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കാനൊരുങ്ങുന്നത്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ യാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ‘തിരുപ്പാച്ചി’, ‘ഗില്ലി’, ‘ആദി’ എന്നീ സിനിമകൾ വലിയ ഹിറ്റായിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

‘ദളപതി 67’ എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സാമന്ത എത്തുക. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതിയ സിനിമയ്ക്കായും ‘വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് ലോകേഷ് സമീപിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts