ഗവർണർ ഒപ്പിടാതെ അസാധുവായത് 11 ഓര്‍ഡിനന്‍സുകള്‍

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചതോടെ അവ അസാധുവായി. ഇന്നലെ രാത്രി 12 മണിവരെയാണ് ഓർഡിനൻസുകളുടെ സാധുത ഉണ്ടായിരുന്നത്. ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി ഗവർണറെ അറിയിച്ചു. അതേസമയം, ഓർഡിനൻസുകൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ ആയിരിക്കും ഇനി നിലനില്‍ക്കുക.
അഴിമതിയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അധികാരത്തിൽ തുടരാൻ പൊതുപ്രവർത്തകർക്ക് അർഹതയില്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയാനുള്ള ഓർഡിനൻസ് ആണ് ഇപ്പോൾ അസാധുവായത്.ലോകായുക്ത വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതിയായിരുന്നു വരുത്തിയത്.
ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞതോടെ ലോകായുക്തയ്ക്ക് അധികാരം പുനസ്ഥാപിച്ച് നല്‍കണമെന്ന വാദവും ഉയരുന്നുണ്ട്. രാത്രി വൈകിയും ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയില്‍ നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts