നാഗർഹോളെ വനം, വാഹനം നിർത്തിയിട്ടാൽ പിഴ 1000 രൂപ

ബെംഗളൂരു: നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും. വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച്‌ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ അധികൃതർ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു. പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്. വനശുചീകരണത്തിനുള്ള തുകയെന്ന…

Read More

നടി ഖുശ്ബു ദേശീയ വനിതാ കമ്മീഷൻ അംഗം

ചെന്നൈ: നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ച്‌ ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ…

Read More

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന  അബ്ദുന്നാസിർ മദ്‌നി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി സമർപ്പിച്ച ഹർജി പിൻവലിച്ചാണ് സുപ്രീം കോടതിയെ ഉടൻ സമീപിക്കുന്നത്. പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്കുറവ് തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ തന്നെ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു 

ബെംഗളൂരു: ഇന്ത്യയിലെ മികച്ച സംഘാടകരിൽ ഒന്നായ പ്രൈഡ് ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രൈഡ് ഓഫ് കേരള 2023 പുരസ്കാരം വിതരണം ചെയ്തു. 30 വർഷമായി വിദ്യാഭ്യാസ രംഗത്തും നഴ്സിങ് രംഗത്തും ആതുരസേവന രംഗത്തും മികച്ച സംഭാവന നൽകിക്കൊണ്ടിരിക്കുന്ന റോസി റോയൽ ഇൻസ്റ്റിറ്റൂഷൻ ചെയർപേഴ്‌സൺ ഡോ.വി.ജെ റോസമ്മയ്ക്ക് ഫെബ്രുവരി 26-ന് ഗ്രാൻഡ് ഹയറ്റ് ബോൾഗാട്ടി കൊച്ചി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ കേന്ദ്ര മന്ത്രിമാരായ ശ്രീ ഫാഗാൻ സിംഗ് കുലസ്‌റ്റ്, ശ്രീ റാംദാസ് അതവലെ എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി വിവിധ…

Read More

പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ഹൈഗ്രൗണ്ട്സ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ സഞ്ജയ് നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്‌തത്. ചാലൂക്യ സര്‍ക്കിളിലെ എച്ച്‌പി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ പത്താം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്‌ത കാറിലേക്ക് വന്നു പതിച്ചു. വീഴ്‌ചയില്‍ രക്തസ്രാവമുണ്ടായി തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് അരവിന്ദ് സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയർ ആണ്. ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുത്ത എച്ച്‌പി അപ്പാര്‍ട്ടുമെന്‍റിലല്ല പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ആത്മഹത്യ…

Read More

രണ്ടാം മത്സരത്തിൽ കർണാടകയോട് പരാജയപ്പെട്ട കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിലും കേരള സ്‌ട്രൈക്കേഴ്‌സിന് തോൽവി. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്‌ട്രൈക്കേഴ്‌സിന്റെ തുടർച്ചയായ രണ്ടാം പരാജയമാണ് ഇത്. ആദ്യ സ്‌പെല്ലിൽ അഞ്ച് വിക്കറ്റ് നഷ്‌ടമായ സ്‌ട്രൈക്കേഴ്‌സിന് 101 റൺസ് ആണ് ആകെ നേടിയത്. ബാറ്റിംഗിലൂടെ 5 വിക്കറ്റ് നഷ്‌ടത്തിൽ 124  നേടിയതാണ് കർണാടക തിരിച്ചെത്തിയത്. 23 റൺസ് ആണ് ബുൾഡോസേഴ്‌സ് നേടിയത്. തുടർന്നുള്ള പത്തോവർ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്‌ടത്തിൽ 105 റൺസ് നേടി.  അർജുൻ…

Read More

നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് 2 മരണം

ബെംഗളൂരു: നഗരത്തിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. ഹുളിത്തലയിൽ അശ്വിൻ കുമാർ, ഗോണിക്കൊപ്പയിലെ ബഡഗരക്കേരിയിൽ വേലു എന്നിവരാണ് മരിച്ചത്. സഹോദരനൊപ്പം കൃഷിയിടത്തിൽ വിളവെടുപ്പിനായി പോയ സമയത്താണ് അശ്വിന് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിർമ്മാണ തൊഴിലാളിയായ വേലു ഭാര്യയ്‌ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. ഇയാളുടെ ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Read More

ബെംഗളൂരു- മൈസൂരു ദേശീയ പാത, ടോൾ പിരിവ് നാളെ ആരംഭിക്കും

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയ പാതയിൽ ആദ്യഘട്ട ടോൾ പിരിവ് നാളെ മുതൽ ആരംഭിക്കും. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് ആദ്യഘട്ടത്തിലെ ടോൾ ബൂത്ത്‌ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദിഘട്ട- മൈസൂരു 61 കിലോ മീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കും. കുമ്പൽഗോഡ് മുതൽ മണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ പാതയിലെ പിരിവ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. ടോൾ നിരക്കുകൾ ( ഒരു വശത്തേക്ക്, ഇരു വശത്തേക്ക്, പ്രതിമാസ പാസ്…

Read More

കോഴ ആരോപണം, ഡൽഹി ഉപമുഖ്യമന്ത്രി അറസ്റ്റിൽ 

മറ്റൊരു : ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയാക്കിയ സിസോദിയയെ കഴിഞ്ഞ ഒക്ടോബർ 17-നും ചോദ്യം ചെയ്‌തിരുന്നു. മദ്യവ്യാപാരികൾക്ക് ലൈസൻസ് കിട്ടാൻ 100 കോടി രൂപ കോഴ നൽകിയെന്നാണ് പ്രധാന ആരോപണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ…

Read More

ശിവമോഗ വിമാനത്താവളം ഇന്ന് പ്രധാന മന്ത്രി നാടിന് സമർപ്പിക്കും

ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാന മന്ത്രി ഇന്ന് രാവിലെ 11.45 ന് നാടിന് സമർപ്പിക്കും. ശിവമോഗയിൽ നിന്ന് 8.8 കിലോ മീറ്റർ അകലെ താമരയുടെ രൂപത്തിൽ നിർമ്മിച്ച പാസഞ്ചർ ടെർമിനൽ ഉൾപ്പെടെ 450 കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിമാനത്താവളമാണിത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. മൂന്നു മാസത്തിടെ പ്രധാന മന്ത്രിയുടെ കർണാടകയിലെ അഞ്ചാമത്തെ സന്ദർശനം ആണിത്.

Read More
Click Here to Follow Us