നാഗർഹോളെ വനം, വാഹനം നിർത്തിയിട്ടാൽ പിഴ 1000 രൂപ

ബെംഗളൂരു: നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും.

വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച്‌ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ അധികൃതർ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്.

വനശുചീകരണത്തിനുള്ള തുകയെന്ന പേരിലാണ് ഈ പണം പിരിക്കുന്നത്. ചെറിയവാഹനങ്ങള്‍ക്ക് 20 രൂപയും വലിയ വാഹനങ്ങള്‍ക്ക് 50 രൂപയുമാണ് നിലവിൽ ഈടാക്കുന്ന നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts