നാഗർഹോളെ വനം, വാഹനം നിർത്തിയിട്ടാൽ പിഴ 1000 രൂപ

ബെംഗളൂരു: നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു -ഗോണിക്കുപ്പ പാതയില്‍ വാഹനം നിര്‍ത്തിയാല്‍ 500 മുതല്‍ 1,000 രൂപ വരെ പിഴയീടാക്കും. വനത്തില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച്‌ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും വര്‍ധിച്ചതോടെയാണ് നടപടിയെടുക്കാന്‍ അധികൃതർ തീരുമാനിച്ചതെന്ന് കുടക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.എന്‍. മൂര്‍ത്തി അറിയിച്ചു. പ്രതിദിനം ശരാശരി 5,000ത്തോളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വനത്തിലൂടെ കടന്നുപോകുന്ന ഇതരസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കുന്നത് വ്യാപിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുര്‍ ഗേറ്റിലാണ് ഇപ്പോള്‍ നിരക്ക് ഈടാക്കുന്നത്. വനശുചീകരണത്തിനുള്ള തുകയെന്ന…

Read More
Click Here to Follow Us