രണ്ടാം മത്സരത്തിൽ കർണാടകയോട് പരാജയപ്പെട്ട കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തിലും കേരള സ്‌ട്രൈക്കേഴ്‌സിന് തോൽവി. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്.

ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്‌ട്രൈക്കേഴ്‌സിന്റെ തുടർച്ചയായ രണ്ടാം പരാജയമാണ് ഇത്. ആദ്യ സ്‌പെല്ലിൽ അഞ്ച് വിക്കറ്റ് നഷ്‌ടമായ സ്‌ട്രൈക്കേഴ്‌സിന് 101 റൺസ് ആണ് ആകെ നേടിയത്.

ബാറ്റിംഗിലൂടെ 5 വിക്കറ്റ് നഷ്‌ടത്തിൽ 124  നേടിയതാണ് കർണാടക തിരിച്ചെത്തിയത്. 23 റൺസ് ആണ് ബുൾഡോസേഴ്‌സ് നേടിയത്. തുടർന്നുള്ള പത്തോവർ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്‌ടത്തിൽ 105 റൺസ് നേടി. 

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

അർജുൻ നന്ദകുമാറും രാജീവ് പിള്ളയുമാണ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത്. രണ്ടാം ഓവറിൽ കന്നഡ താരം പ്രദീപിന്റെ പന്തിൽ അർജുൻ ബൗൾഡ് ആയി. മണിക്കുട്ടൻ, സിദ്ധാർത്ഥ് മേനോൻ തുടങ്ങിയവർ പുറത്തായി. 32 ബോളുകളിൽ 54 റണ്ണുകൾ നേടിയ രാജീവ് പിള്ളയുടെ പ്രകടനമാണ് കേരളത്തെ മൂന്നക്കം കടത്തിയത്.

ഒമ്പത് ബോളുകളിൽ 19 റൺസ് നേടി കഴിഞ്ഞ മത്സരത്തിലെ ക്യാപ്റ്റൻ കൂടിയായ ഉണ്ണി മുകുന്ദൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. 59 റണ്ണുകൾ നേടിയ പ്രദീപ് ആണ് കർണാടകയുടെ ടോപ് സ്‌കോറർ. വിവേക് ​​ഗോപനും ജീൻ ലാലുമാണ് കേരളത്തിനായി രണ്ട് വിക്കറ്റുകൾ വീതം നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts