കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്. 31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.
Read MoreDay: 16 February 2023
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡോക്ടർ റോബിന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം നടന്നു!!!
തിരുവനന്തപുരം: ബിഗ്ബോസിലൂടെ പ്രേക്ഷക ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്, പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്ന് എന്നുവേണമെങ്കിൽ പറയാം. ഫെബ്രുവരി 16 ന് അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്. മുന്തിരി കളർ ഡ്രെസ്സിൽ ഇരുവരും അതിമനോഹരമായാണ് ഏവർക്കും മുന്നിൽ എത്തിയത്. ഈ സന്തോഷ വാർത്ത റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും…
Read Moreഎം.എൽ.എ യെ കൊല്ലാൻ ഗൂഢാലോചന 17 കാരൻ പിടിയിൽ
ബെംഗളൂരു: ബൊമ്മനഹള്ളിയിലെ ബിജെപി സതീഷ്‌ഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 17 വയസുകാരനെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. റെഡ്ഡിയെ കൊലപ്പെടുത്താൻ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി അറിഞ്ഞതിനെ തുടർന്ന് പിന്നീട് സഹായി ഹരീഷ് ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read Moreവൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ന്
ബെംഗളൂരു: ഇസ്ലാമിക് ഗൈഡൻസ് സെൻറർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഹാരിസ് കായകൊടി,അർഷദ് അൽഹികമി,അബ്ദുൾ അഹദ് സലഫി തുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു . സ്വാഗത സംഗം ബഷീർ കെ വി, കൺവീനർ ആയി ഹാരിസ് ബന്നൂർ വിവിധ വകുപ്പ് ഭാരവാഹികളായി . പബ്ലിസിറ്റി : ഷഹീർ…
Read Moreമംഗളൂരുവിൽ നിന്നും മോഷണം, പ്രതി കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: മംഗളൂരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ശുഐബ് ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടര്‍ന്ന് എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബൈക്ക് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട്…
Read Moreമന്ത്രിയുടെ കൊലവിളിക്ക് മറുപടിയുമായി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മന്ത്രിയുടെ കൊലവിളിയിൽ പ്രതികരണവുമായി നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത്നാരായണന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡ്യയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുൽത്താനേയും സിദ്ധരാമയ്യയേയും താരതമ്യം ചെയ്യുകയായിരുന്നു പ്രസ്താവന. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നെ കൊല്ലാൻ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാൻ ആഹ്വാനം ചെയ്തു. നിങ്ങൾ എന്തിനാണ് ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ…
Read Moreഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി; പ്രതി പിടിയിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഈ- മെയിലിലൂടെ ഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. സംഭവത്തോട്കോ അനുബന്ധിച്ച് കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read Moreജെല്ലിക്കെട്ടിൽ 23 പേർക്ക് പരിക്ക്
ചെന്നൈ: ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയില്‍ നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. മധുര, അളങ്കാനല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ പലയിടത്തും ജല്ലിക്കെട്ട മത്സരങ്ങള്‍ നടത്താറുണ്ട്. ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയിലെ സെന്റ് സന്ധ്യക്കപ്പര്‍, സെന്റ് സെബാസ്റ്റ്യന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടക്കാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുക്കാറുണ്ട്. ജെല്ലിക്കെട്ട് മത്സരത്തില്‍ പരിക്കേറ്റ 23 പേരില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. 17 പേര്‍ക്ക് സാരമായ പരിക്കുകള്‍ ആയിരുന്നു എന്നും ദിന്‍ഡിഗല്‍ ജില്ലാ എസ്പി ഭാസ്‌കരന്‍ പറഞ്ഞു. ജല്ലിക്കെട്ടില്‍…
Read Moreഅധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ
ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.…
Read Moreനമ്മ മെട്രോ പാതയിലെ തുരങ്കനിർമാണം പൂർത്തിയാക്കി
ബെംഗളൂരു: നമ്മ മെട്രോ കല്ലേനഅഗ്രഹാര-നാഗരവാര പാതയിൽ രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഷന്റെ തുരങ്ക നിർമാണം പൂർത്തിയായി. 21 .24 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 13 .90 കിലോമീറ്റർ ദൂരം തുരങ്കപാതയാണ്. എം.ജി.റോഡ് മുതൽ ശിവാജിനഗർ വരെയും ഭാഗത്തെ തുരങ്ക നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 2025 മാർച്ചിൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ബി.എം.ആർ.സി ലക്ഷ്യമിടുന്നത്.
Read More