ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രശ്നം മറികടക്കാൻ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓഗസ്റ്റ് 16 നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ അവാർഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. എന്നാൽ റഷ്യയിൽ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ പുടിൻ വീണ്ടും പദ്ധതി കൊണ്ടുവന്നു. പത്തോ…
Read MoreMonth: August 2022
ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
ബെംഗളൂരു: ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സെർവിസിന് ഒരുങ്ങുകയാണ് കർണാടക ആർടിസി. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 18 വരെ സ്പെഷ്യൽ സർവീസ് നടത്തും. മൈസൂരു, ശാന്തിനഗർ ബസ് സ്റ്റേഷനുകളിൽ നിന്നാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുക. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലേക്ക് ആണ് സ്പെഷ്യൽ സർവീസ്. സ്പെഷ്യൽ സെർവിസിനായി ഓൺലൈൻ വഴി https://ksrtc.karnataka.gov.in/english എന്ന സൈറ്റ് മുഖാന്തരം ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ
Read Moreമലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു
ബെംഗളൂരു: ബൈക്കപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണ അന്ത്യം. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു – ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗ് (23) ആണ് ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ശ്രീരാഗ് ബെംഗളൂരുവിലെത്തിയത്. ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ യുവാവ്…
Read Moreമുനവ്വിർ ഫാറൂഖിയുടെ പരിപാടി രണ്ടാം തവണയും റദ്ദാക്കി
ബെംഗളൂരു: പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവിര്‍ ഫാറൂഖിയുടെ ബെംഗളൂരുവിലെ ലൈവ് സ്‌റ്റേജ് ഷോ ഭീഷണിയെത്തുടര്‍ന്ന് വീണ്ടും റദ്ദാക്കി. ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ നഗരത്തിലെ പരിപാടി റദ്ദ് ചെയ്യുന്നത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ‘ഡോംഗ്രി ടു നോ വെയര്‍’ എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകര്‍ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും പോലീസ് ഡെപ്യൂട്ടി കമീഷണര്‍ പി കൃഷ്ണകാന്ത് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിക്കുന്നത്. മുനവര്‍ ഫാറൂഖിക്കെതിരെ ‘ജയ് ശ്രീ റാം’ എന്ന പേരിലുള്ള ഹിന്ദുത്വ സംഘടന സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച്…
Read Moreആകാശ എയർ സെപ്റ്റംബറോടെ 150 ലധികം പ്രതിവാര സർവീസ് നടത്തുമെന്ന് സൂചന
ബെംഗളൂരു: ബെംഗളൂരു-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച ആകാശ എയര്‍ സെപ്റ്റംബര്‍ മാസം അവസാനത്തോടെ 150-ലധികം പ്രതിവാര വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ,മുംബൈ-അഹമ്മദാബാദ് എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. സെപ്തംബര്‍ 10 മുതല്‍ ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റൂട്ടും ആകാശ ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ പ്രതിവാര ഫ്ലൈറ്റുകള്‍ 150 കടക്കുമെന്നാണ് റിപ്പോർട്ട് .…
Read Moreപ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി
ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ് ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
Read Moreശിവമോഗയിൽ നിരോധനാജ്ഞ 23 വരെ നീട്ടി
ബെംഗളൂരു: സവർക്കരുടെ ബോർഡ് നീക്കിയതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന ശിവമോഗയിൽ നിരോധനാജ്ഞ ഓഗസ്റ്റ് 23 വരെ നീട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കി, ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സംഘർഷത്തിൽ 3 പേർക്കു പരിക്കേൽക്കുകയും ഒരു യുവാവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. കുത്തേറ്റ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.
Read Moreസ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു
ബെംഗളൂരു: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു. കൂടുതൽ ആളുകളും നാട്ടിലേക്ക് പോവാൻ തിരഞ്ഞെടുത്തിരിക്കുന്നത് സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള ദിവസങ്ങളാണ്. എന്നാൽ ഈ ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ തീർന്ന സ്ഥിതിയാണ് നിലവിൽ. വിനായക ചതുർത്ഥി, വേളാങ്കണ്ണി പെരുന്നാൾ തിരക്കുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ പശ്ചിമ റയിൽവേ 6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ചയെങ്കിലും ഓണം അവധിയോടാനുബന്ധിച്ച സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക്…
Read Moreലോകായുക്ത ബിൽ; സിപിഐ നിലപാട് ഇന്ന് അറിയാം
ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പ് നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നത്. ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സി.പി.ഐക്ക് വിയോജിപ്പുള്ളത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകാനുള്ള ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സി.പി.എമ്മുമായുള്ള…
Read Moreകാത്തിരിപ്പിനൊടുവിൽ ഇലക്ട്രോണിക്ക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്നു;തീയതി പ്രഖ്യാപിച്ചു.
ബെംഗളൂരു : നഗരത്തിൽ മെട്രോ സർവീസ് തുടങ്ങി 10 വർഷം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട സോഫ്റ്റ് വെയർ ഹബ് ആയ ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തിയിരുന്നില്ല. ഇൻഡസ്ട്രിയൽ ഏരിയയായ ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങി ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി രാഷ്ട്രീയ വിദ്യാലയയിലെ നിലവിലുള്ള ഗ്രീൻ ലൈനിൽ ചെന്നു ചേരുന്ന യെല്ലോ ലൈനിൻ്റെ നിർമ്മാണം തുടങ്ങിയിട്ട് 3-4 വർഷമായി. കോവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിൽ ബൊമ്മ സാന്ദ്ര മുതൽ സിൽക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ…
Read More