കാത്തിരിപ്പിനൊടുവിൽ ഇലക്ട്രോണിക്ക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തുന്നു;തീയതി പ്രഖ്യാപിച്ചു.

ബെംഗളൂരു : നഗരത്തിൽ മെട്രോ സർവീസ് തുടങ്ങി 10 വർഷം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട സോഫ്റ്റ് വെയർ ഹബ് ആയ ഇലക്ട്രോണിക് സിറ്റിയിലേക്ക് മെട്രോ ട്രെയിൻ എത്തിയിരുന്നില്ല.

ഇൻഡസ്ട്രിയൽ ഏരിയയായ ബൊമ്മ സാന്ദ്രയിൽ നിന്ന് തുടങ്ങി ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി രാഷ്ട്രീയ വിദ്യാലയയിലെ നിലവിലുള്ള ഗ്രീൻ ലൈനിൽ ചെന്നു ചേരുന്ന യെല്ലോ ലൈനിൻ്റെ നിർമ്മാണം തുടങ്ങിയിട്ട് 3-4 വർഷമായി.

കോവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതോടെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം

ഇതിൽ ബൊമ്മ സാന്ദ്ര മുതൽ സിൽക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ ലൈനിൻ്റെ നിർമ്മാണ പ്രവൃത്തികൾ ഈ ഡിസംബറിൽ പൂർത്തിയാകുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.

പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം വാണിജ്യ സർവീസ് ജൂണിൽ ആരംഭിക്കും.

ഈ റീച്ചിലെ 42 കോച്ചുകൾ അടക്കം 7 ട്രെയിനുകൾ ജനുവരിയിൽ ഹെബ്ബാഗൊഡിയിലെ തറനിരപ്പിലുള്ള ഡിപ്പോയിൽ എത്തും, ഡിപ്പോ നിർമ്മാണം പുരോഗമിക്കുകയാണ്.

ട്രാക്കിൻ്റെ സിഗ്നൽ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളതെന്ന് ബി.എം.ആർ.സി.എൽ എംഡി അറിയിച്ചു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

മെട്രോ പാളവും റോഡ് പാളവും ഒന്നിനു മീതെ ഒന്നായി നിർമ്മിക്കുന്ന സിൽക്ക് ബോർഡ് ആർ.വി.കോളേജ് റീച്ചിൻ്റെ പണി പൂർത്തിയാകാൻ ഇനിയും സമയമെടുക്കുന്നതിനാലാണ് ബൊമ്മസാന്ദ്ര- സിൽക്ക് ബോർഡ് റീച്ചിൽ ആദ്യം സർവീസ് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
[masterslider id="10"]

Related posts